??????????? ??????????????? ????? ??????????? ???????????????????? ????????? ???. ?????? ???????? ?????????? ?????????????? ??????????????????????? ??????????????????

‘യൂനിവേഴ്സിറ്റീസ് ഫെയര്‍ 2016’: 90 യൂനിവേഴ്സിറ്റികള്‍ പങ്കെടുക്കും

ദോഹ: രാജ്യത്തെയും വിദേശത്തെയും തൊണ്ണൂറോളം സര്‍വകലാശാലകള്‍ പങ്കെടുക്കുന്ന ഏഴാമത് ‘ഖത്തര്‍ ഇന്‍റര്‍നാഷനല്‍ യൂനിവേഴ്സിറ്റീസ് ഫെയര്‍ 2016’ ഈ മാസം 17ന് ആരംഭിക്കും. ഒക്ടോബര്‍ 19 വരെ നീളുന്ന സര്‍വകലാശാലാ പ്രദര്‍ശനത്തില്‍, പ്രാദേശികവും ആഗോളരംഗത്തുമുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ പാഠ്യപദ്ധതികളും സൗകര്യങ്ങളും വിശദീകരിക്കുകയും  തുടര്‍പഠനത്തിനായി വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുകയൂം ചെയ്യും. 
അതിശീഘ്രം വികസിക്കുന്ന ലോകത്തെ പ്രധാന വിദ്യാഭ്യാസ തെരഞ്ഞെടുപ്പുകേന്ദ്രമെന്ന ഖ്യാതി ഇതിനോടകം  ഖത്തറിന് വന്നുചേര്‍ന്നിട്ടുണ്ട്. വര്‍ഷംന്തോറും ഉന്നത പഠനത്തിനായി വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി  നല്‍കിവരുന്ന നിരവധി സ്കോളര്‍ഷിപ്പുകള്‍ പരിഗണിച്ചാണിത്. 
ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് തിരിക്കുന്നവരുടെ ഇഷ്ട താവളം യു.കെയാണ്. ശേഷം മുഖ്യ പരിഗണന നല്‍കുന്നത് അമേരിക്കക്കും ആസ്ത്രേലിയക്കുമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഖാലിദ് മുഹമ്മദ് അല്‍ഹോര്‍ പറഞ്ഞു. ഉന്നത പഠനത്തിനായി പലരും തെരഞ്ഞെടുക്കുന്നത് എഞ്ചിനീയറിങ് വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 
ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കുന്ന സ്കോളര്‍ഷിപ്പുകളില്‍ 46 ശതമാനം പ്രാദേശിക സര്‍വകലാശാലകളിലെ പഠിതാക്കള്‍ക്കും 35 ശതമാനം ബ്രിട്ടീനില്‍ പഠിക്കുന്നവര്‍ക്കും, 13 ശതമാനം അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവര്‍ക്കും ബാക്കി ആറ് ശതമാനം ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്കുമാണ്. ഡിസംബര്‍ ഒന്നിന് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചു തുടങ്ങും. യുനസ്കോയുടെ കണക്കുപ്രകാരം ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളില്‍ ചേക്കേറിയ ഖത്തരികളുടെ എണ്ണം 5,039 ആണ്. ഇവയില്‍ ബിരുദ വിദ്യാര്‍ഥികളും മറ്റു ഉന്നത കോഴ്സുകള്‍ക്ക് പഠിക്കുന്നവരും ഉള്‍പ്പെടും. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അലി അല്‍ ഹമാദി വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 
പ്രദര്‍ശനത്തിനായി അറുനൂറോളം സര്‍വകലാശാലകളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവയില്‍ ബ്രിട്ടനിലെ 22 സര്‍വകലാശാലകളും ക്യാനഡ, ആസ്ത്രേലിയ, ന്യൂസീലാന്‍റ്, തുര്‍ക്കി, കുവൈത്ത്, യു.എ.ഇ എന്നിവയുമുള്‍പ്പെടുമെന്ന് അക്കാദമിക് ഇന്‍സ്റ്റിറ്റ്യൂഷന്‍ ലൈസന്‍സിങ് എക്സ്പേര്‍ട്ട് ഹനാന്‍ അല്‍ സാദി പറഞ്ഞു. 
ഭരണനിര്‍വഹണ വികസന മന്ത്രാലയം, തൊഴില്‍ സാമൂഹികകാര്യ വിഭാഗമാണ് സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ 17-ഓളം മന്ത്രാലയങ്ങള്‍  വിവിധ സ്കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട അവസരങ്ങള്‍ വിവരിക്കാനായി പ്രദര്‍ശനത്തിലുണ്ടാകും. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററാണ് പ്രദര്‍ശനവേദി. 
Tags:    
News Summary - universities fare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.