ദോഹ: ആകാശ നിരീക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കാന്‍ ചന്ദ്രനും ശുക്രനും വളരെ അടുത്തത്തെുന്നു. ഇന്ന് സൂര്യാസ്തമയത്തിന് ശേഷം പ്രാദേശിക സമയം 5.34ന് ചന്ദ്രന് 4.1 ഡിഗ്രി വടക്ക് ഭാഗത്തായാണ് ശുക്രന്‍ പ്രത്യക്ഷപ്പെടുക. സൂര്യനുശേഷം ഏറ്റവും തിളക്കമേറിയ ആകാശഗോളങ്ങളാണ് ചന്ദ്രനും ശുക്രനുമെന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ഗോളശാസ്ത്ര ഉപകരണങ്ങളില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് ആകാശഗോളങ്ങളെ നിരീക്ഷിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്നും ഡിജിറ്റല്‍ ക്യാമറകളുപയോഗിച്ച് ഇവയുടെ നല്ല ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ഡോ. ബെഷീര്‍ മര്‍സൂഖും ഡോ. മുഹമ്മദ് അല്‍ അന്‍സാരിയും പറഞ്ഞു. വീനസിനെ മോര്‍ണിങ്, ഈവനിങ് നക്ഷത്രമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഇരു ഗോളങ്ങളെയും ഒന്നിച്ചുകാണുന്ന ആകാശക്കാഴ്ച രാത്രി 8.38ന് ചന്ദ്രന്‍ അസ്തമിക്കുന്നതോടെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.