Posted On
date_range Updated On
date_range തുർക്കിയിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുമായി കപ്പൽ ഹമദ് പോർട്ടിലെത്തി
ദോഹ: തുർക്കിയിലെഏ എസ്മേർ പോർട്ടിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുമായുളള കപ്പൽ ദോഹ ഹമദ് തുറമുഖത്തെത്തി. 3000 ടൺ ഭക്ഷണ സാധനങ്ങളാണ് ഈ കപ്പലിൽ ഉള്ളതെന്ന് തുറമുഖ വൃത്തങ്ങൾ വ്യക്തമാക്കി. തുർക്കിയിൽ നിന്ന് വരെ വിമാന മാർഗ്ഗമാണ് ഭക്ഷണ സാധനങ്ങൾ എത്തിയിരുന്നത്. ആദ്യമായാണ് കടൽ മാർഗ്ഗം സാധനങ്ങൾ എത്തിച്ചേരുന്നത്. കടൽ മാർഗം അവശ്യ സാധനങ്ങൾ എത്തി തുടങ്ങുന്നതോടെ ഈ മേഖലയിലെ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.