ആദ്യപുസ്​തകം രചിച്ച ലൈബ അബ്​ദുൽ ബാസിതിന്​ മാഹി മുസ്​ലിം വെൽഫെയർ അസോസിയേഷൻ ഉപ​ഹാരം ​സമ്മാനിക്കുന്നു 

ലൈബ അബ്​ദുൽബാസിതിന്​ ആദരം

ദോഹ: 'ഓർഡർ ഓഫ്‌ ദി ഗാലക്സി, ദി വാർ ഫോർ ദ സ്​റ്റോളൻ ബോയ്‌' എന്നീ ഇംഗ്ലീഷ്‌ പുസ്തകം രചിച്ച്‌, ആമസോണിൽ പ്രസിദ്ധീകരിച്ച ലൈബ അബ്​ദുൽബാസിത്‌ എന്ന കൊച്ചു മിടുക്കിയെ ഖത്തറിലെ മാഹിക്കാരുടെ കൂട്ടായ്മയായ മാഹി മുസ്​ലിം വെൽഫെയർ അസോസിയേഷൻ ആദരിച്ചു. 10 വയസ്സുകാരിയായ ലൈബ മാഹി പെരിങ്ങാടി സ്വദേശിയായ അബ്​ദുൽ ബാസിതിൻെറയും പാറക്കടവിലെ തസ്നീം മുഹമ്മദി​െൻറയും മകളാണ്​. ദോഹ ഒലീവിയ ഇൻറർനാഷനൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്​ ലൈബ.

ദോഹയിലെ മുതിർന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായ മുഹമ്മദ്‌ പാറക്കടവിൻെറയും പരേതനായ കെ.എം. റഹീമി​െൻറയും ചെറുമകളാണ്​. ബലിപെരുന്നാൾ ദിനത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ്​ റിജാൽ കിടാരൻ, ജനറൽ സെക്രട്ടറി ആഷിക് മാഹി, ട്രഷറർ സുഹൈൽ മനോളി, വൈസ്‌ പ്രസിഡൻറുമാരായ അർഷാദ്‌ ഹുസൈൻ, റിസ്‌വാൻ ചാലക്കര, ദഅവ വിംഗ്‌ അംഗം മുബാറക്‌ അബ്​ദുൽ അഹദ്‌, സ്പോർട്സ്‌ കൺവീനർ സാബിർ ടി.കെ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Tribute to Laiba Abdul Basit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.