ഇ​ -സ്കൂ​ട്ട​റു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​നും ന​മ്പ​ർ പ്ലേ​റ്റും നി​ർ​ബ​ന്ധം

ദോ​ഹ: ഖ​ത്ത​റി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ​ക്ക് പു​തി​യ ച​ട്ട​ക്കൂ​ടു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളെ​യും ഗ​താ​ഗ​ത നി​യ​മ​ത്തി​ന് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന പു​തി​യ ഗ​താ​ഗ​ത നി​യ​മം (2026-ലെ ​നി​യ​മം ന​മ്പ​ർ 19) ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ നി​യ​മ​പ്ര​കാ​രം ഇ -​സ്കൂ​ട്ട​റു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​നും ന​മ്പ​ർ പ്ലേ​റ്റും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ നി​യ​മ പ്ര​കാ​രം, ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളോ സ​മാ​ന വാ​ഹ​ന​ങ്ങ​ളോ ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​യി​ൽ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യണം. ആ​ർ​ട്ടി​ക്കി​ൾ 16 പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​ന് ശേ​ഷം അ​തോ​റി​റ്റി ന​ൽ​കു​ന്ന ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ചി​രി​ക്ക​ണം. പ്ലേ​റ്റു​ക​ളു​ടെ നി​റം, ആ​കൃ​തി, നി​ര​ക്ക് എ​ന്നി​വ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ പി​ന്നീ​ട് പു​റ​പ്പെ​ടു​വി​ക്കും.

ഖ​ത്ത​റി​ൽ ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ നി​യ​മത്തിലൂടെ സു​പ്ര​ധാ​ന ന​ട​പ​ടി​ക​ളാണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്വീകരിച്ചിട്ടുള്ളത്. ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും റോ​ഡ് ഉ​പ​യോ​ഗം ക്ര​മീ​ക​രി​ക്കു​ന്ന​തി​ലും ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാണ് ഈ നീക്കം.

പു​തി​യ​താ​യി പു​റ​ത്തി​റ​ക്കി​യ 2026 -ലെ 19-ാം ​ന​മ്പ​ർ ട്രാ​ഫി​ക് നി​യ​മം സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ആ​ധു​നി​ക മാ​റ്റ​ങ്ങ​ൾ, ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, എ​ന്നി​വ​ക്ക് അ​നു​സൃ​ത​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ക​ട​മ​ക​ളും കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മ​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​ത്തി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ, ല​ക്ഷ്യ​ങ്ങ​ൾ, നി​യ​മ​പ​ര​വും പ്രാ​യോ​ഗി​ക​വു​മാ​യ വ​ശ​ങ്ങ​ൾ, നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

പു​തി​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ, പ​ഴ​യ നി​യ​മ​വു​മാ​യു​ള്ള താ​ര​ത​മ്യം, സം​ശ​യ​നി​വാ​ര​ണ​ങ്ങ​ൾ, ഇ​ൻ​ഫോ​ഗ്രാ​ഫി​ക്സ്, ഹ്ര​സ്വ വീ​ഡി​യോ​ക​ൾ, മാ​ധ്യ​മ അ​ഭി​മു​ഖ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​യ​മ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പു​തി​യ നി​യ​മ​ത്തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ

  • മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ​യോ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളു​ടെ​യോ ഉ​ട​മ​യു​ടെ പേ​ര്, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ മാ​റ്റ​മു​ണ്ടാ​യാ​ൽ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​യെ അ​റി​യി​ക്ക​ണം.
  • സൈ​ക്കി​ൾ ട്രാ​ക്കു​ക​ൾ ഇ​ല്ലാ​ത്ത റോ​ഡു​ക​ളി​ൽ വ​ല​തു​വ​ശം ചേ​ർ​ന്ന് ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി മാ​ത്ര​മേ സൈ​ക്കി​ളു​ക​ളും ഇ -​സ്കൂ​ട്ട​റു​ക​ളും ഓ​ടി​ക്കാ​വൂ. ഇ സ്കൂട്ടറുകൾക്ക് പ്ര​ത്യേ​ക ട്രാ​ക്കു​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല.
  • മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, സാ​ധാ​ര​ണ സൈ​ക്കി​ളു​ക​ൾ, ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ൾ /സ്കൂ​ട്ട​റു​ക​ൾ എ​ന്നി​വ ഓ​ടി​ക്കു​ന്ന​വ​ർ, കൈ​കൊ​ണ്ട് സി​ഗ്ന​ലു​ക​ൾ ന​ൽ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ഴി​കെ, ഹാ​ൻ​ഡി​ൽ​ബാ​റി​ൽ പി​ടി​ക്കാ​തെ വാ​ഹ​നം ഓ​ടി​ക്കി​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ക, മു​ൻ​ച​ക്രം ഉ​യ​ർ​ത്തി അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക, ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സ​മോ അ​പ​ക​ട​മോ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​വു​ക എ​ന്നി​വ​ക്കും വി​ല​ക്കു​ണ്ട്.
  • പ്ര​ത്യേ​ക സീ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലും, ഇ-​സ്കൂ​ട്ട​റു​ക​ളി​ലും മ​റ്റൊ​രാ​ളെ ക​യ​റ്റി യാ​ത്ര ചെ​യ്യാ​ൻ പാ​ടു​ള്ള​ത​ല്ല.
  • മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, സാ​ധാ​ര​ണ സൈ​ക്കി​ളു​ക​ൾ, ഇ-​സ്കൂ​ട്ട​റു​ക​ൾ എ​ന്നി​വ​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രി​ക്ക​ണം.
Tags:    
News Summary - Qatar Mandates E Scooters Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.