മൂ​ന്ന്​ മെ​ട്രോ ലി​ങ്ക്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു

ദോ​ഹ: കോ​വി​ഡ്​ കാ​ല​ത്ത്​ നി​ർ​ത്തി​വെ​ച്ച മെ​ട്രോ ലി​ങ്ക്​ സ​ർ​വി​സു​ക​ളി​ൽ മൂ​ന്നെ​ണ്ണം കൂ​ടി ഞാ​യ​റാ​ഴ്​​ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങി 'ക​ർ​വ'.

റാ​സ് ബു ​ഫ​ന്താ​സ് (എം126), ​അ​ല്‍ വ​ക്ര (എം133), ​ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്‌​സി​റ്റി (എം147) ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​കാ​ണ്​ വ​രും ദി​വ​സം ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. ഇത്​ യാത്രക്കാർക്ക്​ ഏറെ ഉപകാരപ്രദമാകുമെന്ന കണക്കുകൂട്ടലിലാണ്​ അധികൃതർ.

മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക്​ സ്​​റ്റേ​ഷ​നു സ​മീ​പം ര​ണ്ടു​മു​ത​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ യാ​ത്രാ​സൗ​ക​ര്യം എ​ന്ന നി​ല​യി​ലാ​ണ്​ ഓ​രോ മെ​േ​​​ട്രാ സ്​​റ്റേ​ഷ​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട്​ മെ​ട്രോ ലി​ങ്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ക​ഴി​ഞ്ഞ വ​ര്‍ഷം പൂ​ര്‍ണ​മാ​യും അ​ട​ച്ചി​ട്ട മെ​ട്രോ ലി​ങ്ക് ഘ​ട്ടം​ഘ​ട്ട​മാ​യി വി​വി​ധ റൂ​ട്ടു​ക​ളി​ലേ​ക്ക് സേ​വ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ്.

ഉ​നൈ​സ 65 ഏ​രി​യ, ലെ​ജ്ബൈ​ല​ത്ത് ഏ​രി​യ​ക​ള്‍, അ​ല്‍ നാ​സ​ര്‍, അ​ല്‍ മി​ര്‍ഖാ​ബ് അ​ല്‍ ജ​ദീ​ദ് ഏ​രി​യ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മൂ​ന്ന് പു​തി​യ സ​ര്‍വി​സു​ക​ളും അ​ടു​ത്തി​ടെ ആ​രം​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Three MetroLink services are being restarted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.