ദോഹ: നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. മൂന്ന് മാസത്തിലേറെയായി പിടിച്ചിട്ട വാഹനങ്ങൾ ലേലത്തിൽ പോകുന്നത് തടയാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കനാണ് നിർദേശം.
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരികെ എടുക്കുന്നതിന് ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസിലെത്തി പിഴയടച്ച് നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 15 മുതൽ 30 ദിവസത്തേക്കാണ് ജപ്തി ചെയ്ത വാഹനങ്ങൾ തിരിച്ചെടുക്കാനുള്ള അവസരമുണ്ടാവുകയെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഈ സമയപരിധി കഴിഞ്ഞിട്ടും വീണ്ടെടുക്കാത്ത വാഹനങ്ങൾ നടപടിക്രമമനുസരിച്ച് പൊതുലേലത്തിൽ വിൽക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.