ഉം അൽ ഹൂൽ പവർ പ്ലാൻറ് വിപുലീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പദ്ധതി മാതൃക നോക്കിക്കാണുന്നു
ദോഹ: ഉം അൽ ഹൂൽ പവർ പ്ലാൻറ് വിപുലീകരണ പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു. വക്റ നഗരത്തിൽ ഉം അൽ ഹൂൽ സാമ്പത്തിക മേഖലയിലാണ് പ്ലാൻറ് സ്ഥിതി ചെയ്യുന്നത്.
ഉദ്ഘാടനത്തിന് ശേഷം പവർ പ്ലാൻറ് വികസന പദ്ധതിയുടെ പ്രധാന്യവും ജല സുരക്ഷ കൈവരിക്കുന്നതിൽ പവർ പ്ലാൻറ് വഹിക്കുന്ന പങ്കും സംബന്ധിച്ച് അധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരണം നൽകി. ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിൽ സുരക്ഷ മുൻകരുതലുകൾ പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കിയത്. ക്കാണുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.