അടച്ചുപൂട്ടിയ സ്ഥാപനത്തിൽ അധികൃതർ പരിശോധന നടത്തുന്നു  

അനധികൃത ഭക്ഷ്യസംഭരണ കേന്ദ്രം അടച്ചുപൂട്ടി

ദോഹ: തൊഴിലാളി താമസകേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷ്യസംഭരണ കേന്ദ്രം അൽഖോർ–ദഖീറ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മുനിസിപ്പാലിറ്റിയിലെ ഹെൽത്ത്, ടെക്നിക്കൽ മോണിറ്ററിങ്​ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. 1990ലെ എട്ടാം നമ്പർ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭക്ഷ്യസംഭരണ കേന്ദ്രം ഭക്ഷ്യ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റി മുന്നോട്ടുവെച്ച മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബറിൽ അൽ റയ്യാൻ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 34 നിയമലംഘനങ്ങൾ കണ്ടെത്തുകയും രണ്ട് ഭക്ഷ്യ ഔട്ട്​ലെറ്റുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഭക്ഷ്യ ഔട്ട്​ലെറ്റുകളിൽ 3475 പരിശോധനകളാണ് കഴിഞ്ഞ മാസം മുനിസിപ്പാലിറ്റി അധികൃതർ നടത്തിയത്. 29 കേസുകൾ സംഭവ സ്ഥലത്തുവെച്ചുതന്നെ തീർപ്പാക്കിയ മുനിസിപ്പാലിറ്റി, അഞ്ച് കേസുകൾ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾക്ക് കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.