ഐ.​സി.​സി അ​ന്താ​രാ​ഷ്​​ട്ര ന​ഴ്​​സി​ങ്​ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ സം​സാ​രി​ക്കു​ന്നു 

​െഎ.​സി.​സി അ​ന്താ​രാ​ഷ്​​ട്ര ന​ഴ്​​സി​ങ്​ ദി​നം ആ​ഘോ​ഷി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ ന​ഴ്​​സി​ങ്​ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി അ​വ​രു​ടെ സം​ഘ​ട​ന​ക​ളാ​യ ഫി​ൻ​കി​ൻെ​റ​യും യൂ​നി​കി​േ​ൻ​റ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെൻറ​ർ (ഐ.​സി.​സി) അ​ന്താ​രാ​ഷ്​​ട്ര ന​ഴ്​​സി​ങ്​ ദി​നം ആ​ഘോ​ഷി​ച്ചു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ആ​ക്​​ടി​ങ്​ ഡെ​പ്യൂ​ട്ടി ചീ​ഫ് ന​ഴ്​​സി​ങ്​ ഓ​ഫി​സ​ർ മ​റി​യം നൂ​ഹ് അ​ൽ മു​ത​വ​യും പ​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ഡോ​ക്​​ട​റേ​ഴ്​​സ്​ ക്ല​ബ്​ സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ്​ ഡോ. ​മോ​ഹ​ൻ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജോ​യ​ൽ ജേ​ക്ക​ബ് മാ​ത്യു, ഐ.​ബി.​പി.​സി പ്ര​സി​ഡ​ൻ​റ്​ അ​സീം അ​ബ്ബാ​സ്, ഫി​ൻ​ക്​ പ്ര​സി​ഡ​ൻ​റ്​ ബി​ജോ​യി ചാ​ക്കോ, യു​നി​ക്​ പ്ര​സി​ഡ​ൻ​റ്​ മി​നി സി​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​തു പ്ര​തി​സ​ന്ധി സാ​ഹ​ച​ര്യ​ത്തി​ലും ആ​രോ​ഗ്യ​പ​രി​പാ​ല​ന​രം​ഗ​ത്ത് മു​ൻ​പ​ന്തി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ സ​മൂ​ഹ​ത്തെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു.ജീ​വി​ത​ത്തി​ൽ ഒ​രു വ്യ​ക്തി​യെ ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ ന​മു​ക്ക് നാ​യ​ക പ​രി​വേ​ഷം ല​ഭി​ക്കു​െ​ന്ന​ങ്കി​ൽ നി​ര​വ​ധി​പേ​രു​ടെ ജീ​വി​തം ര​ക്ഷി​ക്കു​ന്ന യ​ഥാ​ർ​ഥ നാ​യ​ക​രാ​ണ് ന​ഴ്​​സി​ങ്​ സ​മൂ​ഹ​മെ​ന്ന്​ എ​ച്ച്.​എം.​സി ആ​ക്​​ടി​ങ്​ ഡെ​പ്യൂ​ട്ടി ചീ​ഫ് ന​ഴ്​​സി​ങ് ഓ​ഫി​സ​ർ മ​റി​യം നൂ​ഹ് അ​ൽ മു​ത​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൂ​മി​ലൂ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ 250ൽ ​അ​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.