ചൂട്​ കുറഞ്ഞു: ഉച്ച തൊഴിൽ നിരോധനം പിൻവലിച്ചു

ദോഹ: കടുത്ത വേനൽ ചൂടിൽനിന്ന്​ തൊഴിലാളികൾക്ക്​ ആശ്വാസം പകരാൻ നടപ്പാക്കിയ ഉച്ചസമയത്തെ ജോലി നിയന്ത്രണ നിയമം പിൻവലിച്ചതായി ഭരണ നിർവഹണ, വികസന, തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമം സെപ്​റ്റംബർ 15ഓടെ അവസാനിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്ത കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. നേരത്തെയുള്ള നിർദേശ പ്രകാരം ചൂടുകാലത്ത്​ തുറസ്സായ സ്​ഥലങ്ങളിൽ പകൽ 10 മുതൽ വൈകീട്ട്​ 3.30 വരെ തൊഴിലാളികളെ ജോലി ചെയ്യിക്കരു​െതന്നായിരുന്നു നിർദേശം.

കഠിനമായ ചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. രാജ്യത്ത്​ ചൂട്​ കുറഞ്ഞ്​ തുടങ്ങിയതിനു പിന്നാലെ​ മൂന്നര മാസം നീണ്ട ഉച്ചസമയ ജോലി നിരോധനം പിൻവലിക്കാൻ തീരുമാനമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി വേനൽകാലത്ത്​ തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കുന്നുണ്ട്​. നിശ്ചിത സമയത്ത്​ തൊഴിലാളിക്ക്​ വിശ്രമം അനുവദിക്കുന്നുവെന്ന്​ ഉറപ്പുവരുത്താനായി മന്ത്രാലയം പരിശോധന നടത്തുകയും, ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്​.

മൂന്നര മാസത്തിനിടെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയിൽ 338 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു. ഇവയിൽ ഏറെയും കരാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്​ഥാപനങ്ങളായിരുന്നു.

തൊഴിലുടമ പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ്​ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ പതിക്ക​ുക, മന്ത്രാലയം ഉദ്യോഗസ്​ഥർ പരിശോധനക്കെത്തു​​േമ്പാൾ വ്യക്​തമായി കാണുംവിധം പ്രദർശിപ്പിക്കുക, കഠിനമായ ചൂടുമൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാൻ വിശ്രമസ്​ഥലം ഒരുക്കുക തുടങ്ങിയ നിരവധി നിർദേശങ്ങളും ഇതി​െൻറ ഭാഗമായുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളും വാർത്താമാധ്യമങ്ങളും വഴി തൊഴിൽ മന്ത്രാലയം വിവിധ ഭാഷകളിലായി ബോധവത്​കരണ പരിപാടികളും സംഘടിപ്പിച്ചു. നിയന്ത്രണം പിൻവലിച്ചെങ്കിലും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും മികച്ച തൊഴിൽ സാഹചര്യം സൃഷ്​ടിക്കാനും മന്ത്രാലയം നിർദേശിച്ചു.

Tags:    
News Summary - The heat subsided: the noon labor ban was lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT