ദോഹ: എടപ്പാൾ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഇടപ്പാളയത്തിെൻറ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളിലെ 12 ചാപ്റ്ററുകളിൽനിന്നുമുള്ള ഗ്ലോബൽ സമിതി അംഗങ്ങളുടെ ഓൺലൈൻ യോഗത്തിലാണിത്. പ്രസിഡൻറായി കെ. മുഹമ്മദ് കുട്ടി (ഖത്തർ), ജനറൽ സെക്രട്ടറിയായി അബൂബക്കർ മാങ്ങാട്ടൂർ (ദുൈബ), ഫിനാൻസ് സെക്രട്ടറിയായി ഷഫീൽ പൊറൂക്കര (ദമ്മാം) എന്നിവരെ െതരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാർ: റഫീഖ് (എടപ്പാൾ), മോഹൻദാസ് (കുവൈത്ത്), രാജൻ കാലടി (അബൂദബി), മുഹമ്മദ് സി.പി (സകാക്ക) ജോയൻറ് സെക്രട്ടറിമാർ: സമീർ മാങ്ങാട്ടൂർ (ജിദ്ദ), സനാഫ് റഹ്മാൻ (ബഹ്റൈൻ), കബീർ (റിയാദ്), റാഫി മറവഞ്ചേരി (അൽഐൻ), അസി. ഫിനാൻസ് സെക്രട്ടറി: ബാജിഷ് ടി.വി. (ഒമാൻ) എന്നിവരാണ് മറ്റുഭാരവാഹികൾ. മുഖ്യവരണാധികാരി ആഷിക് കൊട്ടിലിൽ (അബൂദബി), സഹവരണാധികാരി വിനീഷ് കേശവൻ (ബഹ്റൈൻ) എന്നിവർ െതരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഫീഖ് എടപ്പാൾ സ്വാഗതവും മോഹൻദാസ് കുവൈത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.