ഫി​ഫ ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ദേ​ശീ​യ ടീം ​യു.എസിലേക്ക് പുറപ്പെടുന്നു

ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി അ​ന്നാ​ബി​ക​ൾ യു.​എ​സി​ലേ​ക്ക് തി​രി​ച്ചു

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ദേ​ശീ​യ ടീം ​അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ർ​ല​ൻ​ഡി​ൽ സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ശ​നി​യാ​ഴ്ച​യാ​ണ് ടീം ​യു.​എ​സി​ലേ​ക്ക് തി​രി​ച്ച​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ബോ​യി​ങ് 777 വി​മാ​ന​ത്തി​ലാ​ണ് അ​ന്നാ​ബി​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ന്ന​ത്.

യു.​എ​സി​ലേ​ക്ക് തി​രി​ച്ച ഖ​ത്ത​ർ ടീ​മി​ന്റെ സം​ഘ​ത്തി​ൽ മ​ല​യാ​ളി ത​ഹ്സി​ൻ മു​ഹ​മ്മ​ദും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ലോ​ക​ക​പ്പി​നു​ള്ള ഫൈ​ന​ൽ സം​ഘ​ത്തെ അ​ടു​ത്ത​ദി​വ​സം ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജൂ​ൺ ആ​റി​ന് എ​ൽ സാ​ൽ​വ​ഡോ​റി​നെ​തി​രെ ഖ​ത്ത​ർ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കും. ഈ ​മ​ത്സ​രം ടീ​മി​ന്റെ നി​ല​വി​ലെ പ്ര​ക​ട​ന​വും ത​ന്ത്ര​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ കോ​ച്ച് ജൂ​ല​ൻ ലെ​പ്റ്റ​ഗോ​യി​ക്കും മാ​നേ​ജ്‌​മെ​ന്റി​നും നി​ർ​ണാ​യ​ക​മാ​കും. വ്യാ​ഴാ​ഴ്ച അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നെ ഒ​രു ഗോ​ളി​ന് അ​യ​ർ​ല​ൻ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags:    
News Summary - The ambassadors returned to the U.S. for World Cup preparations.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.