സാദിഖ് (പ്രസിഡന്റ്)
ശരീഫ് കക്കാട്ടീരി (സെക്രട്ടറി)
ദോഹ: ജീവകാരുണ്യ രംഗത്തെ സജീവ കൂട്ടായ്മയായ ‘തണൽ മരം’ ഖത്തർ ഘടകം നിലവിൽ വന്നു. സൗദി, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിൽ നേരത്തേ ഘടകങ്ങൾ രൂപവത്കരിച്ചിരുന്നു. പ്രസിഡന്റായി സാദിക്കിനെയും സെക്രട്ടറിയായി ശരീഫ് കക്കാട്ടീരിയെയും തെരഞ്ഞെടുത്തു. കെ.കെ. റഷീദ് (വൈസ് പ്രസിഡന്റ്), അനീസ് ബാബു (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. റഹീം, പി.എം. ശിഹാബ്, റഫീഖ് ബാബു എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. കേരളത്തിലെ ‘തണൽമരം’ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാൻ ഖത്തർ ഘടകത്തിന് സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.