ദോഹ: അൽ മദ്റസ അൽ ഇസ് ലാമിയ ഖത്തറും അൽ മദ്റസ അൽ ഇസ് ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി അഞ്ചു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "നൂർ" സമ്മർ ക്യാമ്പിലേക് രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർഥികൾക്ക് അവധിക്കാലം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടി.
ആത്മീയവും ധാർമികവുമായ വളർച്ചക്ക് പ്രാധാന്യം നൽകി ആർട്സ് അൻഡ് ക്രാഫ്റ്റ്, സ്പോർട്സ്, റോബോട്ടിക് എന്നീ മേഖലകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതയിരിക്കും പരിപാടി. ബർവ വില്ലേജിൽ ജൂലൈ 15 മുതൽ ആഗസ്റ്റ് 14 വരെ, ഞായർ മുതൽ വ്യാഴം വരെ, മൂന്നു മണി മുതൽ ആറു മണി വരെ ആയിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി 77161492 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.