ജി.എം.സി സിയേറ മോഡൽ
ദോഹ: അപാകത ശ്രദ്ധയിൽപെട്ടതോടെ ജി.എം.സി സിയേറ 2018 മോഡൽ വാഹനം തിരിച്ചുവിളിക്കാൻ നിർദേശം. ജി.എം.സി ഡീലർമാരായ മന്നായ് േട്രഡിങ് കമ്പനിയും വാണിജ്യ വ്യവസായ മന്ത്രാലയവുമാണ് വാഹനം തിരിച്ചുവിളിക്കാൻ നിർദേശം നൽകിയത്.
വാഹനത്തിനൊപ്പമുള്ള സ്പെയർ ടയറുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് ഇത്. ടയറിനുള്ളിലെ സമ്മർദം പെട്ടെന്ന് കുറയുന്നതായാണ് പരാതി. പ്രശ്നം പരിഹരിച്ച് വാഹനം സുരക്ഷിതമാക്കിയ ശേഷമാവും തിരിച്ചു നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.