ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും സുഡാൻ ട്രാൻസിഷനൽ സോവറിങ്റ്റി കൗൺസിൽ ചെയർമാൻ ലെഫ്. ജനറൽ അബ്ദുൽ ഫത്താഹ്
അൽ ബുർഹാനും കൂടിക്കാഴ്ചക്കിടെ
ദോഹ: രാജ്യ സന്ദർശനത്തിനെത്തിയ സുഡാൻ ട്രാൻസിഷനൽ സോവറിങ്റ്റി കൗൺസിൽ ചെയർമാൻ ലെഫ്. ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും അമീരി ദിവാനിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
സുഡാൻ സോവറിങ്റ്റി കൗൺസിൽ അധ്യക്ഷനെയും പ്രതിനിധി സംഘത്തെയും അമീർ സ്വാഗതം ചെയ്തു. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. സുഡാനിലെ നിലവിലെ അവസ്ഥയും അവിടെ സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും പങ്കുവെച്ചു. സുഡാന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു.
പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി, അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും സുഡാൻ വിദേശകാര്യ മന്ത്രി മൊഹി എദീൻ സലീം ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.