ഖത്തർ തറവാട് ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ തറവാട് കൂട്ടായ്മയുടെ 2026-28 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഴപ്പിലങ്ങാട് സ്ഥിതി ചെയ്യുന്ന തറവാട് ഹാപ്പി ഹോം, ഡയാലിസിസ് സെന്റർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ എന്നിവയെ സപ്പോർട്ട് ചെയ്യുന്നതിനായാണ് ഖത്തർ തറവാട് രൂപവത്കരിച്ചത്. അടുത്തമാസം ഇരിട്ടിയിലും പുതിയ കേന്ദ്രം ആരംഭിക്കുന്നുണ്ട്.
മഹ്റൂഫ് ടി.സി (പ്രസിഡന്റ്), മുഹമ്മദ് റംഷിബിൽ (ജന. സെക്ര.), നിബ്രാസ് മാച്ചേരി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി വി.കെ. നാസർ, എൻ.പി. സമീർ എന്നിവരെയും ജോയന്റ് സെക്രട്ടറിയായി റഷാദ് പള്ളിക്കണ്ടി, എൻ.പി. സജീർ എന്നിവരെയും തിരഞ്ഞെടുത്തു. ഇ.കെ. ഷക്കീൽ, സിനാൻ നാസർ എന്നിവരാണ് ജോ. ട്രഷറർമാർ.
ടി.സി. റയീസ്, അസീസ് ചക്കരക്കൽ, അഷ്റഫ് എടക്കാട് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അസീസ് കെ.എം., ഇസ്ഹാഖ്, റയീസ് ടി.സി., റംസി എം.പി., കബീർ കാടാച്ചിറ, ഷബീർ എൻ.പി., അബ്ദുൽ ഗഫൂർ വി.എം., റിയാസ്, നാസിം, മുഹമ്മദ് ആസിഫ് എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.