ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേതൃത്വത്തില്‍  കായിക ദിനത്തില്‍ വിവിധ പരിപാടികള്‍

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്.എം.സി) ആഭിമുഖ്യത്തില്‍ കായിക ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  ആരോഗ്യകരമായ സമൂഹം വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ അലി അബ്ദുല്ല അല്‍ കാതര്‍ പറഞ്ഞു. ആരോഗ്യശീലവും സംസ്കാരവും വളര്‍ത്തുക എന്ന നയത്തിന്‍െറ ഭാഗംകൂടിയാണിത്. തങ്ങളുടെ ജീവനക്കാര്‍ക്ക് കായിക ദിനത്തില്‍ ഒരുമിച്ച് കൂടുന്നതിനും കായികാഭിരുചി ഉണ്ടാക്കുന്നതിലും പരിപാടികളില്‍ പങ്കെടുക്കുന്നതിനുമുള്ള അവസരമായാണ് തങ്ങള്‍ കായിക ദിനത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യശീലം ജീവനക്കാരില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വ്യക്തമാക്കി. വാക്കത്തോണ്‍, സൈക്ളിംഗ്, ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റുകളും അന്ന് നടത്തുന്നുണ്ട്. ഇവയില്‍ പൊതുജനത്തിനും പങ്കെടുക്കാനുള്ള അവസരമുണ്ട്. കായികദിനത്തിന്‍െറ ഭാഗമായി വിവിധ പരിശോധനകള്‍ക്കും അവസരമുണ്ട്. രക്ത സമ്മര്‍ദ്ദം,പ്രമേഹം, ബോഡി മാസ് ഇന്‍ഡക്സ് ചെക്കപ്പ് എന്നിവ നടത്താനുള്ള സൗകര്യമുണ്ട്. ഇത് സൗജന്യമായിരിക്കും. ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ മെഡിക്കല്‍ സംഘം ഇതിനായി അന്ന് സജ്ജമായിരിക്കും. 
 

Tags:    
News Summary - Sports day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT