ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​ ഒക്​ടോബർ രണ്ടിന്​

അന്തിമ വോട്ടർപട്ടിക ഉടൻ; സ്ഥാനാർഥി രജിസ്​ട്രേഷൻ ആരംഭിച്ചു

ദോഹ: ഖത്തറിൻെറയും ഗൾഫ്​ രാജ്യങ്ങളുടെയും ചരിത്രത്തിലെ നിർണായകമായ ശൂറാ കൗൺസിൽ വോ​ട്ടെടുപ്പ്​​ തീയതി പ്രഖ്യാപിച്ചു. ഒക്​ടോബർ രണ്ടിനായിരിക്കും കൗൺസി​ലിലെ 30 അംഗങ്ങളെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ വോ​ട്ടെടുപ്പ്​. ഞായറാഴ്​ച പ്രത്യേക വിജ്ഞാപനത്തിലൂടെ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ച​ു. വോ​ട്ടെടുപ്പിലെ സ്ഥാനാർഥി രജിസ്​ട്രേഷൻ ഞായറാഴ്​ച ആരംഭിച്ചു. വ്യാഴാഴ്​ച വരെ അഞ്ചു ദിവസമാണ്​ സ്ഥാനാർഥികളുടെ രജിസ്​ട്രേഷനുള്ള സമയം. ഈ സമയ പരിധിക്കുള്ളിൽ നാമനിർദേശം സമർപ്പിക്കുന്നവരിൽനിന്നും, സൂക്ഷ പരിശോധനക്കൊടുവിൽ അംഗീകാരം നേടുന്നവരാവും ഒക്​ടോബറിലെ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ.

ആദ്യ ഘട്ട നടപടിയായ വോട്ട്​ ചേർക്കൽ ആഗസ്​റ്റ്​ ആദ്യവാരം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാനുള്ള സമയപരി​ധി ശനിയാഴ്​ച അവസാനിച്ചു. വൈകാതെ അന്തിമ വോട്ടർപട്ടിക പ്രഖ്യാപിക്കും.ജനാധിപത്യ ​വോട്ടവകാശത്തിലൂടെ ആദ്യമായാണ്​ ശൂറാകൗൺസിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 45 അംഗ കൗൺസിലിലെ 30 അംഗങ്ങളെയാണ്​ ജനങ്ങൾ വോട്ട്​ ചെയ്​ത്​ നേരിട്ട്​ തെ​രഞ്ഞെടുക്കുന്നത്​. ഇതിനായി 30 ഇലക്​ടറൽ ജില്ലകളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശേഷിച്ച 15 പേരെ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി നേരിട്ട്​ നാമനിർദേശത്തിലൂടെ തെരഞ്ഞെടുക്കും.

Tags:    
News Summary - Shura Council elections on October 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.