ദോഹ: ബലി പെരുന്നാൾ അടുത്തെത്തിനിൽക്കെ ഭക്ഷ്യവിതരണ രംഗത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തുർക്കിയിൽ നിന്നുള്ള രണ്ടാമത്തെ കപ്പൽ ഉടൻ ദോഹ ഹമദ് പോർട്ടിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷ്യോൽപന്നങ്ങളുടെ പേരുവിവരങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുമെന്നതാണ് പുതിയ കപ്പലിലെ ഉൽപന്നങ്ങൾ സംബന്ധിച്ചുള്ള ശ്രദ്ധേയമായ സവിശേഷത. ഇൗമാസം 26ന് കപ്പൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുർക്കിയിലെ ഇസ്മിർ പ്രവിശ്യയിൽ കപ്പലിലെ ലോഡിങ് പ്രക്രിയ അവസാനത്തോടടുക്കുയാണെന്നും ആഗസ്റ്റ് അവസാനത്തോടെ ഖത്തറിലെത്തുമെന്നും അധികൃതർ വ്യക്തമാക്കി. ൈഡ്ര ഫുഡ്സ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയയാണ് കപ്പലിലെ പ്രധാന ഉൽപന്നങ്ങൾ. ഉപരോധത്തെ തുടർന്നുണ്ടായ ഭക്ഷ്യവിഭവങ്ങളുടെ വർധിച്ച ആവശ്യം പരിഹരിക്കുന്നതിെൻറ ഭാഗമായി തുർക്കിയിൽ നിന്നുള്ള ആദ്യ കപ്പൽ ഹമദ് തുറമുഖത്ത് ജൂലൈ ആദ്യത്തിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ തുർക്കിയിൽ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതി പ്രത്യേകിച്ചും ഭക്ഷ്യവിഭവങ്ങളുടെ കയറ്റുമതി 50 ശതമാനം വർധിച്ചതായി അധികൃതർ അറിയിച്ചു. തുർക്കിയിൽ നിന്നുള്ള കൂടുതൽ കപ്പലുകൾ വരും നാളുകളിൽ ഖത്തറിലെത്തുമെന്നും അതേസമയം, ഖത്തറും തുർക്കിയും തമ്മിലുള്ള വാണിജ്യനീക്കത്തിന് പുതിയ പാതകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.