ഖ​ത്ത​ർ സം​സ്കൃ​തി സി.​വി. ശ്രീ​രാ​മ​ൻ സാ​ഹി​ത്യ​പു​ര​സ്കാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

അ​റി​യി​ക്കു​ന്നു

സംസ്‌കൃതി-സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരം: ചെറുകഥകൾ ക്ഷണിക്കുന്നു

ദോഹ: പ്രവാസി എഴുത്തുകാർക്കിടയിൽ ഏറെ ശ്രദ്ധനേടിയ ഖത്തർ സംസ്‌കൃതിയുടെ 'സി.വി. ശ്രീരാമൻ' സാഹിത്യ പുരസ്കാരത്തിന് പ്രവാസി എഴുത്തുകാരിൽനിന്ന് ചെറുകഥകൾ ക്ഷണിക്കുന്നു. കഴിഞ്ഞ എട്ടു വർഷമായി ഗൾഫ് പ്രവാസികൾക്ക് മാത്രമായി ഏർപ്പെടുത്തിയ പുരസ്കാരം ഇത്തവണ കൂടുതൽ വിപുലമായരീതിയിൽ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാവുന്നതരത്തിലാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുക്കുക.

മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള മൗലിക രചനകളായിരിക്കണം അവാർഡ് നിർണയത്തിന് അയക്കേണ്ടത്. രചനകളിൽ രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ ഉൾക്കൊള്ളിക്കരുത്. വിദേശരാജ്യത്ത് താമസിക്കുന്ന പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖകളും മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള മേൽവിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം. രചനകൾ പി.ഡി.എഫ് ഫോർമാറ്റിൽ Cvsaward2022@sanskritiqatar.com, emsudhi@yahoo.com എന്നീ ഇ-മെയിൽ വിലാസങ്ങളിൽ സെപ്റ്റംബർ അഞ്ചിന് മുമ്പായി കിട്ടത്തക്കവിധം അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് (00974) 55859609, 33310380, 55659527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദോഹ സ്കിൽസ് ഡെവലപ്മെൻറ് സെന്‍ററിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്കൃതി പ്രസിഡൻറ് അഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി ജലീൽ കാവിൽ, സംസ്കൃതി-സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാര സമിതി കൺവീനർ ഇ.എം. സുധീർ, ആർദ്ര നിലാവ് പ്രോഗ്രാം കോഓഡിനേറ്റർ വിജയകുമാർ എന്നിവർ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദി പറഞ്ഞു.

Tags:    
News Summary - Sanskriti-C.V. Sri Rama Sahitya Puraskaram: Short stories are invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.