ക്യാമ്പിങ്​ ഉപകരണങ്ങളു​െട വിൽപനയും തകൃതിയാകും

ക്യാമ്പിങ് സീസൺ അടുത്ത ആഴ്​ച തുടങ്ങാനിരിക്കെ ക്യാമ്പിങ്ങിനാവശ്യമായ ഉപകരണങ്ങളുടെയും മറ്റു സാമഗ്രികളുടെയും വിൽപനയും സജീവമാകും. നിരവധി വെബ്സൈറ്റുകളും ഓൺലൈൻ വിപണികളും സജീവമായിത്തുടങ്ങിയിട്ടുണ്ട്. ടെൻറ് നിർമാതാക്കൾ ഇത്തവണ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഗ്രില്ലുകൾക്ക് അവയുടെ വലുപ്പവും ഗുണമേന്മയുമനുസരിച്ച് 200 മുതൽ 1500 റിയാൽ വരെയാണ് വില. ഉപഭോക്താക്കള്‍ നേരത്തേ ക്യാമ്പിങ് ഉൽപന്നങ്ങള്‍ അയല്‍രാജ്യങ്ങളില്‍നിന്ന്​ വാങ്ങാനായിരുന്നു താല്‍പര്യം കാട്ടിയിരുന്നത്​. ഉപരോധത്തെത്തുടര്‍ന്ന് ഖത്തറില്‍നിന്ന്​ ഇവ വാങ്ങുകയാണ്​ ആളുകൾ ​െചയ്യുന്നത്​. മിക്ക ഉൽപന്നങ്ങള്‍ക്കും കഴിഞ്ഞവര്‍ഷത്തെ അതേ വിലതന്നെയാണ്.പക്ഷേ, ചിലയിനങ്ങള്‍ക്ക് വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആവശ്യമായ ചിലയിനം ഉൽപന്നങ്ങള്‍ പ്രാദേശികമായി നിര്‍മിക്കാനും വ്യാപാരികൾ മുതിരുന്നുണ്ട്​.

ഇതിനായി പ്രാദേശിക നിര്‍മാതാക്കളുമായും വര്‍ക്ക്ഷോപ്പുകളുമായും ഷോപ്പുടമകള്‍ കരാറുണ്ടാക്കുന്നുണ്ട്​. ടെൻറുകള്‍ക്കുവേണ്ടിയുള്ള ഫര്‍ണിച്ചർ, ബാര്‍ബിക്യു ഉപകരണങ്ങള്‍, സംഭരണ കണ്ടെയ്നറുകള്‍ എന്നിവ. വിവിധ രാജ്യങ്ങളിലെ വിതരണക്കാരുമായും ഷോപ്പുടമകള്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നുണ്ട്. ഇതുകാരണം ഉൽപന്നങ്ങള്‍ക്ക് വിലയില്‍ കുറവുമുണ്ടാകുന്നു. ഇന്ത്യ, പാകിസ്​താന്‍, ചൈന, ജര്‍മനി ഉള്‍​െപ്പടെയുള്ള രാജ്യങ്ങളില്‍നിന്നും ഇത്തരം ഉൽപന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് വേറിട്ട ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ പര്യാപ്തമായ വിധത്തില്‍ ലഭ്യമാണ്.

ക്യാമ്പിങ്ങിന് ഏറ്റവും പ്രധാനമായിവരുന്നത് ടെൻറാണ്. പാകിസ്​താനില്‍നിന്നാണ് ടെൻറുകള്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ഉന്നത ഗുണനിലവാരവും മികച്ച വിലനിലവാരവുമാണ് പാകിസ്​താന്‍ ടെൻറുകള്‍ ഇറക്കുമതി ചെയ്യാന്‍ കാരണം. മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങളുടെ ഇറക്കുമതി ചൈന, ജര്‍മനി രാജ്യങ്ങളില്‍ നിന്നാണ്.കാര്യമായ ഒരു അറ്റകുറ്റപ്പണികളും നടത്താതെത്തന്നെ വര്‍ഷങ്ങളോളം ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാനാകും. അപ്ഹോള്‍സ്​റ്ററി ജോലികള്‍ പ്രാദേശികമായി ചെയ്യുന്നുണ്ടെന്നും ഫാബ്രിക്സുകള്‍ സിറിയ, ചൈന, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്ന്​ ഇറക്കുമതി ചെയ്യാറാണ് പതിവെന്നും വ്യാപാരികൾ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.