സഫാരി ഹൈപ്പർമാർക്കറ്റ് 20ാം വാർഷികാഘോഷം അബു ഹമൂറിലെ സഫാരി മാളിൽ ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപാട്ടിൽ, ജനറൽ മാനേജറും, ഡയറക്ടറുമായ സൈനുൽ ആബിദിൻ, മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്നു
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ 20ാം വാർഷികാഘോഷങ്ങൾക്കു തുടക്കമായി. ബുധനാഴ്ച അബു ഹമൂറിലെ സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ടിൽ, ജനറൽ മാനേജറും, ഡയറക്ടറുമായ സൈനുൽ ആബിദിൻ, മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ, മാനേജ്മന്റ് പ്രതിനിധികളോടൊപ്പം 20 വർഷമായി സഫാരിയിൽ ജോലി ചെയ്യുന്ന സ്റ്റാഫുകളും ചേർന്ന് കേക്ക് മുറിച്ച് ‘ഐ ആം ട്വന്റി’ പ്രമോഷന് തുടക്കം കുറിച്ചു.
2005ൽ ഖത്തറിലെ സാൽവ്വ റോഡിൽ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ചുകൊണ്ടാണ് സഫാരി ജൈത്രയാത്രക്ക് തുടക്കം കുറിച്ചത്. തുടർന്ന് 2010 ൽ അബു ഹമൂറിൽ സഫാരി മാളും, 2019ൽ സഫാരി ഹൈപ്പർമാർക്കറ്റ് അൽ ഖോറിലും, 2022 നവംബറിൽ അൽ വക്രയിലെ ബാർവ്വ വില്ലേജിലും, ഡിസംബറിൽ ഇൻഡസ്ട്രിയൽ ഏരിയയിലും, 2024ൽ ബിർകത്ത് അൽ അവമറിലും പ്രവർത്തനം ആരംഭിച്ചു.
20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ഐ ആം ട്വന്റി’ എന്ന പേരിൽ പ്രമോഷൻ ഒരുക്കിയിട്ടുണ്ട്. വിവിധ ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭ്യമാകുന്ന ‘ഐ ആം ട്വൻറി’ പ്രമോഷെൻ ഓഫറുകൾ നിശ്ചിത ദിവസത്തേക്ക് മാത്രമായിരിക്കും.
‘ബൈ വൺ ഗെറ്റ് വൺ’ പ്രമോഷനും ഇതോടൊപ്പം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ തുണിത്തരങ്ങളും, പാദരക്ഷകളും, ലേഡീസ് ബാഗുകളും ഒന്ന് വാങ്ങുമ്പോൾ ഇനിയൊന്നു ഫ്രീ ആയി ലഭിക്കുന്ന തരത്തിലുള്ള പ്രമോഷനാണിത്.
എല്ലാ ഔട്ട്ലെറ്റുകളിലും പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ‘ഐ ആം ട്വൻറി’ ഡിസ്പ്ലേയുടെ മൂന്നിൽനിന്നും ഇൻസ്റ്റഗ്രാം ഫോട്ടോ കോൺടെസ്റ്റ് നിബന്ധനകളനുസരിച്ച് ഫോട്ടോ എടുക്കുകയോ, സെൽഫി എടുക്കുകയോ ചെയ്ത് അത് പോസ്റ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് 5000 റിയാലിന്റെ സഫാരി ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിജയികളാകുന്ന 10 പേർക്കാണ് നറുക്കെടുപ്പിലൂടെ സഫാരി ഗിഫ്റ്റ് വൗച്ചർ നേടാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.