ഖുർആൻ സ്​റ്റഡി സെൻറർ റാങ്ക് ജേതാക്കളെ അനുമോദിച്ചു

ദോഹ: ഖുർആൻ സ്​റ്റഡി സ​​െൻറർ റയ്യാൻ സോൺ പഠിതാക്കളുടെ സംഗമവും, വിജയികൾക്കുള്ള സമ്മാനദാനവും സി.​െഎ.സി ഹാളിൽ നടന്നു. ഖുർആൻ സ്​റ്റഡി സ​​െൻറർ മുഖേന വിവിധ ക്ലാസുകളിൽ പഠിക്കുന്നവർക്ക് നടത്തിയ പരീക്ഷയിൽ റയ്യാൻ സോണിൽ നിന്ന് റാങ്ക് നേടിയവരെയാണ് ആദരിച്ചത്.

പ്രമുഖ പണ്ഡിതനും എറണാകുളം കലൂർ ദഅവ മസ്ജിദ് ഇമാമുമായ ബഷീർ മുഹ്‌യുദ്ദീൻ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഖുർആൻ സ്​റ്റഡി സ​​െൻറർ ഖത്തർ അധ്യക്ഷൻ വി.ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജിഹാദ്​ ഖിറാഅത്ത്​ നടത്തി. റയാൻ സോണൽ സെക്രട്ടറി അഹമ്മദ് ഷാഫി സ്വാഗതവും ഖുർആൻ സ്​റ്റഡി സ​​െൻറർ റയ്യാൻ സോൺ അധ്യക്ഷൻ അബ്​ദുൽ ഹമീദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - rank toppers-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.