Posted On
date_range Updated On
date_range റമദാൻ: ട്രക്ക് യാത്രക്ക് നിയന്ത്രണം
ദോഹ: റമദാനിലെ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകളുടെ യാത്രക്ക് വിലക്കേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. രാവിലെ ഏഴ് മുതൽ പത്ത് വരെയും, ഉച്ച 12.30 മുതൽ വൈകീട്ട് മൂന്ന് വരെയും, വൈകീട്ട് 5.30 മുതൽ രാത്രി 12 വരെയും വലിയ ട്രക്കുകളുടെ യാത്ര വേണ്ടെന്നാണ് നിർദേശം.
റമദാനിൽ പൊതുവെ ഓഫിസ്, സ്കൂൾ ജീവനക്കാരും വിദ്യാർഥികളും ഒന്നിച്ചിറങ്ങുന്നതിനാൽ റോഡിൽ തടസ്സവും അപകടവും വരുത്തിവെക്കുമെന്നതിനാലാണ് ട്രക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. യാത്രക്കാരുടെ സുരക്ഷയാണ് ഇതു വഴി അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.