നോമ്പു തുറക്കാൻ കാത്തിരിക്കുന്ന ഏഴ്​ വയസുകാരി

ഈ  പ്രവാസ ലോകത്തുനിന്ന്​ പിന്നിലേക്ക് നോക്കുമ്പോൾ റമദാൻ നൽകുന്ന ഒരു ഗൃഹാതുരത്വമുണ്ട്. പക്ഷെ ഇന്നും ഒരു സംശയം ബാക്കിയാണ്. ഞാൻ ഏഴാം വയസ്സിൽ മുപ്പതുനോമ്പും നോറ്റത് ഏതു ദൃഡനിശ്​ചയത്തി​​​​​െൻറ പേരിലായിരുന്നു. അന്ന്​ തിരിച്ചറിവില്ലാതിരുന്നിട്ടും ഒന്നും കഴിക്കാതെ ദിവസത്തി​​​​​െൻറ  മധ്യാഹ്നം ആകുമ്പോഴേക്കും തളർന്ന് വാടിയിരിക്കുന്നത് കണ്ട് എ​​​​​െൻറ ബാപ്പ പറയുമായിരുന്നു. ‘മോൾക്ക് ക്ഷീണമാണോ..വയ്യാതായോ? എങ്കിൽ സാരമില്ല, നോമ്പ് മുറിച്ചോളൂ’ ‘ഏയ് , ഇല്ല, എനിക്ക് നോമ്പ് മുറിക്കേണ്ട’ എന്ന​ുഞാൻ മറ​ുപടി പറയും. ഇന്ന്​ അതിനെകുറിച്ചോർക്കു​േമ്പാൾ, തികച്ചും അതിശയോക്തി തോന്നുന്നു .  

എന്നാൽ ഇതിനിടയിൽ  ഓരോ മണിക്കൂറിലും, ഉമ്മായുടെ അടുത്ത് ചെല്ലുന്നുണ്ടാകും. ‘ഇനി എത്ര സമയം ഉണ്ട്’  എന്ന അനേഷണവുമായി. അപ്പോൾ ഉമ്മ പറയും ‘ഒന്ന് കുളിച്ചു വരൂ, ഇപ്പോൾ സമയം ആകും’. പിന്നെ ഒരു നീണ്ട കുളിയാണ് വായ  ഇറുകെ അടച്ചുവെച്ചു വെള്ളം അകത്ത് പോകാതെ അതീവ സൂക്ഷ്മതയോടെ. അടുത്തമണിക്കൂറിൽ വീണ്ടും ചോദ്യമായി ഉമ്മയുടെ അടുത്തേക്ക് ഓടും ‘എത്ര സമയം ഉണ്ട് ഉമ്മാ നോമ്പുതുറക്കാൻ’. മറുപടി പെ​െട്ടന്ന്​ വരും. ‘മോൾ ഒന്ന് ചെറുതായി ഉറങ്ങി എണീക്കൂ, തീർച്ച അപ്പോഴേക്കും സമയമാകും’. ഉറങ്ങി എണീറ്റ് വീണ്ടും ഓടിച്ചെല്ലുകയായി.

‘ഇനി എത്ര സമയം ഉണ്ട്’ ഉമ്മാ എന്ന ചോദ്യവ​ുമായി. ‘ഒന്ന് മോൾ ഇന്നലെ മദ്രസയിൽ പഠിപ്പിച്ചതൊക്കെ ഒരാവർത്തി നോക്കി വരൂ, അപ്പോഴേക്കും സമയമാകും, അവസാനം, മഗ്‌രിബിനോടടുക്കുന്ന അവസാന മണിക്കൂറിൽ  ഞാനെന്ന ഏഴുവയസ​ുകാരി ‘ഇല്ല, ഉമ്മാ, ഇനി പറ്റില്ല, ഞാൻ ഇപ്പോൾ നോമ്പ് മുറിക്കും’ എന്ന്​ പറഞ്ഞ്​ കണ്ണീർ വാർക്കും. പിന്നെ ഉമ്മയുടെ യത്‌നമാണ് നോമ്പ് തുറക്കും വരെ ആശ്വാസിപ്പിക്കൽ.  എന്നിട്ടു പറയും ഉമ്മ പറയും ‘ഇങ്ങനാണെങ്കിൽ നാളെ നോമ്പ് പിടിക്കേണ്ടകെട്ടോ’ പക്ഷെ വീണ്ടും രാത്രിയുടെ അന്ത്യയാമത്തിൽ അത്താഴമുട്ടുകാർ പുറത്തുകൂടെ പോകുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് വീണ്ടും അടുത്ത നോമ്പിനുള്ള ഒരുക്കമായി.

ചെറിയ പട്ടണമാണെങ്കിലും എന്നും രാത്രി പള്ളിയുടെ നേതൃത്വത്തിൽ ഒരു ചെറുസംഘം ചെറുപ്പക്കാർ അറവന മുട്ടി, പാട്ടുപാടി ഇടവഴിയിലൂടെ പോകും. രാത്രിയിൽ ആ ശബ്​ദം ഹൃദയത്തിൽ പെരുമ്പറ കൊട്ടുന്നത് പോലെ പേടിയാണ് ഉണ്ടാക്കിയിരുന്നത്.  ബാപ്പച്ചിയോട് ചേർന്ന് കിടന്നു പേടി മാറ്റുന്നത് ഇന്നും ഇന്നലത്തെ പോലെ ഓർമയിലുണ്ട്. കാലത്തോടൊപ്പം ഞാനും വളർന്നു.    എങ്കിലും ഒാരോ നോമ്പുകാലത്ത​ും  ഇടഅത്താഴത്തിന്​ ബാപ്പച്ചി എ​​​​​െൻറ അടുത്തിരുന്ന്​  നോമ്പി​​​​​െൻറ നിയ്യത്ത് പറഞ്ഞു തരുന്നതുപോലെ തോന്നും. ഉമ്മയുടെ ആശ്വാസിപ്പിക്കലുകളും ഒാർമ വരും. പ്രവാസ ലോകത്തിരിക്കു​േമ്പാൾ വ്രതകാലം ഒാർമ്മകളുടെത്​ കൂടിയാണല്ലോ..
 

Tags:    
News Summary - ramadan 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.