മഴ: നിരത്തുകളിൽ നിന്ന്​ നീക്കിയത്​ 1.3 ദശലക്ഷം ഗാലൻ വെള്ളം

ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ കെട്ടിക്കിടന്ന വെള്ളം മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം നീക്കി.
രാജ്യത്തി​​െൻറ വിവിധയിടങ്ങളിൽ നിന്നായി 1.3 ദശലക്ഷം ഗാലൻ മഴവെള്ളമാണ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജോയിൻറ് റെയിൻഫാൾ എമർജൻസി കമ്മിറ്റി നീക്കിയത്. അൽ റയ്യാൻ, ഉം സലാൽ, അൽ ദആയിൻ നഗരസഭകൾക്ക് കീഴിലെ പ്രദേശങ്ങളിൽ നിന്നായി 13,65,160 ഗാലൻ മഴവെള്ളം റോഡുകളിൽ നിന്ന് നീക്കം ചെയ്തതായും 390 ടാങ്കർ ട്രിപ്പുകൾ ഇതിനായി ഉപയോഗപ്പെടുത്തിയെന്നും സംയുക്ത സമിതി ചെയർമാനും പൊതു ശുചിത്വ വിഭാഗം മേധാവിയുമായ സഫർ മുബാറക് അൽ ശാഫി പറഞ്ഞു.
105 തൊഴിലാളികളെ വിവിധ ടീമുകളാക്കി തിരിച്ചാണ് വെള്ളം നീക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതെന്നും 72 ടാങ്കറുകൾ ഇതിനായി വിവിധയിടങ്ങളിൽ വിന്യസിച്ചെന്നും അൽ ശാഫി വ്യക്തമാക്കി.
വെള്ളം കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് 58 ഫോൺ വിളികൾ മന്ത്രാലയത്തിന് ലഭിച്ചെന്നും പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചെന്നും മുബാറക് അൽ ശാഫി കൂട്ടിച്ചേർത്തു. രാജ്യത്തി​​െൻറ വിവിധയിടങ്ങളിലായി രണ്ട് ദിവസങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ ഇടിമിന്നലുമുണ്ടായി. ദോഹയിലും പ്രത്യേകിച്ച് അബൂ ഹമൂർ, ഹോൾസെയിൽ മാർക്കറ്റ്, അൽ വഅബ് മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. അതേസമയം, തിങ്കളാഴ്ച വരെ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്​ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും ഇടിമിന്നലും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നും അന്തരീക്ഷത്തിലെ പൊടിപടലം കാഴ്ചാ പരിധി കുറക്കുമെന്നും ജാഗ്രത പാലിക്കണമെന്നും വകുപ്പ് നിർദേശിച്ചു.


Tags:    
News Summary - rain in qatar-qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.