ഖത്തറിൽ നിർമാണ മേഖലയിലും ആറ് മണിക്കൂർ പ്രവൃത്തി സമയം

ദോഹ: ഖത്തറിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം ആറ് മണിക്കൂറാക്കി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം സർക്കാർ-സ്വകാര്യ​ മേഖലയിലെ ജോലി സമയം ആറുമണിക്കൂറാക്കി നിജപ ്പെടുത്തിയിരുന്നു. ഇതിൻെറ ഭാഗമായാണ്​ തൊഴിലാളികൾക്കും ഇത്​ ബാധകമാക്കിയത്​.

ഇത്തരം നിയന്ത്രണങ്ങൾ സർക്കാ റിൻെറ വിവിധ പദ്ധതികളിലെ തൊഴിലാളികൾക്ക്​ ബാധകമല്ലെന്ന്​ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. കോവ ിഡ്–19 രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതി​​െൻറയും ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് തൊഴിലുടമകൾക്ക്​ നിരവധി മാർഗനിർദേശങ്ങൾ തൊഴിൽമന്ത്രാലയം നൽകി. അവരുടെ തൊഴിൽ, താമസ മേഖലകളിൽ കമ്പനികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഭരണവികസന, തൊഴിൽ സാമൂഹിക മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങളാണ്​ പുറപ്പെടുവിച്ചത്​.


തൊഴിൽ സ്​ഥലങ്ങളിലെയും താമസകേന്ദ്രങ്ങളിലെയും യോഗങ്ങൾ കുറക്കുകയും നിയന്ത്രിക്കുകയും വേണം.തൊഴിലാളികളുടെ സംരക്ഷണത്തിനും കോവിഡ്–19 പ്രതിരോധിക്കാനുമുള്ള മുൻകരുതൽ സംവിധാനങ്ങളും തൊഴിൽ സുരക്ഷയും കമ്പനി അവർക്ക് നിർബന്ധമായും നൽകണം. തൊഴിലാളികൾക്കിടയിൽ കോവിഡ്–19 സംബന്ധിച്ചുള്ള വിവരങ്ങളും ആവശ്യമായ ബോധവൽകരണവും കമ്പനി ഉടമകൾ നൽകണം. ദൈനംദിനം തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. ശ്വാസകോശ സംബന്ധമായ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം.

തൊഴിൽ സ്​ഥലം, താമസകേന്ദ്രങ്ങൾ, ബസ്​, ബാത്ത് റൂം, അടുക്കള, കാൻറീൻ തുടങ്ങി തൊഴിലാളികൾ നിരന്തരം ഉപയോഗപ്പെടുത്തുന്ന കേന്ദ്രങ്ങളിൽ ആവശ്യമായ ശുചിത്വം പാലിക്കണം. തൊഴിലാളികൾ ഒത്തുകൂടുന്ന കേന്ദ്രങ്ങളിൽ ഒരേ സമയം തൊഴിലാളികളുടെ എണ്ണം പരമാവധി കുറക്കണം. സാമൂഹിക അകലം പാലിക്കണം. തൊഴിൽ സ്​ഥലങ്ങളിലും റൂമുകളിലും ഒരു സമയം പരമാവധി തൊഴിലാളികളുടെ എണ്ണം നാലിൽ കൂടാൻ പാടില്ല. സാധ്യമാകുന്നത്ര പരിശീലന പരിപാടികളെല്ലാം നിർത്തിവെക്കണം. ബസുകളിൽ ആകെ ശേഷിയുടെ പകുതി മാത്രം തൊഴിലാളികളെ മാത്രമേ ഒരു സമയം കയറ്റാവൂ.

Latest Video

Full View
Tags:    
News Summary - Qutar construction site work time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.