ജനറല്‍ വിഭാഗം: 1. ഫാത്തിമ ജസിന്ത്, 2. പി. ബദറുന്നിസ. സ്റ്റുഡന്റസ് വിഭാഗം (ഇംഗ്ലീഷ്): 1. നദാശാ ജാഫര്‍, 2. ശദാ സുബൈര്‍, 3. ഹുദാ അബ്ദുസ്സമദ് വിദ്യാർഥികളുടെ വിഭാഗം (മലയാളം): 1. റാഇദ് അബ്ദുന്നാസര്‍, 2. ഹംദാ നൗഷാദ്, 3. അംറീന് ഇസ്കന്തര്‍
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ വിങ് റമദാനില്‍ സംഘടിപ്പിച്ച 21ാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും (ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളില്‍) ഓണ്‍ലൈനില്‍ പ്രത്യേകമായാണ് പരീക്ഷ നടത്തിയത്.
ജനറല്‍ വിഭാഗത്തില്‍ ഫാത്തിമ ജസിന്ത്, ഷക്കീല ഹനീഫ്, ബദറുന്നിസ. പി, മെഹനാസ് എന്നിവര്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി. വിദ്യാർഥികളുടെ വിഭാഗത്തില്‍ (മലയാളം) റാഇദ് അബ്ദുന്നാസര്‍, ഹംദാ നൗഷാദ്, അംറീന് ഇസ്കന്തര്‍ എന്നിവര്‍ വിജയികളായി. വിദ്യാർഥികളുടെ ഇംഗ്ലീഷ് വിഭാഗത്തില്‍ നദാശാ ജാഫര്‍, ശദാ സുബൈര്‍, ഹുദാ അബ്ദുസ്സമദ് എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
സമ്മാനങ്ങള്‍ പിന്നീട് വിതരണം ചെയ്യുമെന്ന് ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ ചെയര്മാന് സിറാജ് ഇരിട്ടിയും, വിജ്ഞാന പരീക്ഷ ചീഫ് കോഓഡിനേറ്റര്‍ ഡോ. റസീലും അറിയിച്ചു. പരീക്ഷക്ക് താജുദ്ദീന് മുല്ലവീടന്‍, അസ്ലം മാഹി, ഡോ. റസീല്‍, ശനീജ് എടത്തനാട്ടുകര എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.