ഊഷ്മള സൗഹൃദത്തിന്‍െറ ചരിതവുമായി   ഖത്തര്‍-ലബനാന്‍ ബന്ധം

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ലബനാന്‍ പ്രസിഡന്‍റ് മിഖായേല്‍ ഒൗന്‍ ഇന്ന് ദോഹയിലത്തെുമ്പോള്‍ പ്രത്യേകതകളേറെയാണ്. ചരിത്രപരമായ ഖത്തര്‍-ലബനാന്‍ ബന്ധത്തിന് പുറമേ, പ്രസിഡന്‍റായി രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം മിഖായേല്‍ ഒൗനിന്‍െറ പ്രഥമ ഖത്തര്‍ സന്ദര്‍ശനമെന്ന പ്രത്യേകത ഇതിനുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല ബന്ധത്തിന് കൂടുതല്‍ ശക്തിപകരുന്നതായിരിക്കും ലബനാന്‍ പ്രസിഡന്‍റിന്‍െറ ദോഹ സന്ദര്‍ശനമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 
നയതന്ത്രബന്ധത്തിന് പുറമേ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും പ്രസിഡന്‍റിന്‍െറ ഖത്തര്‍ സന്ദര്‍ശനം ഇടയാക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ബൈറൂത്തിലത്തെുകയും അമീറിന്‍െറ ക്ഷണക്കത്ത് നല്‍കുകയും ചെയ്തത്. ലബനാനില്‍ രാഷ്ട്രീയ സ്ഥിരതയും സുരക്ഷയും തിരികെയത്തെിക്കുന്നതിന്‍െറ പ്രാധാന്യത്തെ സംബന്ധിച്ച് അന്ന് പ്രസിഡന്‍റ് ഖത്തര്‍ വിദേശകാര്യമന്ത്രിയോട് സൂചിപ്പിച്ചിരുന്നു. 
ലബനാന്‍ പ്രസിഡന്‍റിന്‍െറ ഖത്തര്‍ സന്ദര്‍ശനത്തെ ലബനീസ് നിരീക്ഷകര്‍ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിനും ഭീകരതയെ നേരിടുന്നതിനും ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു. 
മാതൃരാജ്യം സംരക്ഷിക്കുന്നതിന് സുശക്തമായ സൈനികവ്യൂഹം തയ്യാറാക്കുന്നതടക്കമുള്ള വിവിധ മേഖലകളില്‍ ഖത്തര്‍ ലബനാന് പിന്തുണ നല്‍കുന്നുണ്ട്. പ്രസിഡന്‍റ് ഒൗനിന്‍െറ സന്ദര്‍ശനം ലബനാനിലേക്കുള്ള ജി.സി.സി പൗരന്മാരുടെ വരവിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
ലബനാനിലെ വിവിധ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ഖത്തറിന്‍െറ പങ്ക് വളരെ വലിയതാണ്. 2006ല്‍ ഇസ്രയേലിന്‍െറ ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ ലബനാനിന്‍െറ പുനര്‍നിര്‍മ്മാണത്തിലും ഖത്തര്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ദോഹ എഗ്രിമെന്‍റിലൂടെ ലബനാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തറിന്‍െറ സ്വാധീനം ഏറെ ശ്രദ്ധയാര്‍ഷിച്ചിരുന്നു. 
രാജ്യത്തെ വിവിധ മേഖലകളില്‍ നിരവധി ലബനാനികളാണ് തൊഴില്‍ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നത്. 
ഖത്തരി-ലബനീസ് ബിസിനസ്മെന്‍ അസോസിയേഷന്‍ ഖത്തറിന്‍െറ സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് പങ്ക് വഹിക്കുന്നു

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.