ഫിഫ പ്രസിഡൻറ്​ അൽബെയ്​ത്​ സ്​റ്റേഡിയം സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

കാണികളില്ലാത്ത ഖത്തർ ലോകകപ്പ് ചിന്തിക്കാനാകില്ല –ഇൻഫാൻറിനോ

ദോഹ: കോവിഡ് -19 നിയന്ത്രണങ്ങൾ മൂലം ഖത്തർ ലോകകപ്പ്​ കാണികൾ ഇല്ലാതെ നടക്കുന്നത്​ ചിന്തിക്കാൻ പോലും സാധ്യമല്ലെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ.ജർമൻ സ്​പോർട്സ്​ മാഗസിനായ കിക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഇൻഫാൻറിനോ ഇക്കാര്യം വ്യക്തമാക്കിയത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ചാമ്പ്യൻഷിപ് നടക്കുക. ലോകകപ്പി​െൻറ ചരിത്രത്തിൽതന്നെ ഇതാദ്യമായാണ് ശൈത്യകാലത്ത് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്​. കോവിഡ് -19 രോഗത്തെ പ്രതിരോധിക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും മതിയായ സമയം നമ്മുടെ മുന്നിലുണ്ട്​. കാണികളാണ് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറി​െൻറ ആണിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തർ ലോകകപ്പി​െൻറ തയാറെടുപ്പിൽ ആശങ്കപ്പെടാനില്ലെന്നും ആശ്ചര്യപ്പെടുത്തുന്നതാണ് ഖത്തറി​െൻറ ഒരുക്കങ്ങളെന്നും ഫിഫ പ്രസിഡൻറ് രണ്ടാഴ്ച മുമ്പ് ഖത്തർ സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. ലോകകപ്പി​െൻറ ഉദ്ഘാടന വേദിയായ അൽഖോറിലെ അൽ ബെയ്ത് സ്​റ്റേഡിയത്തിൽ സെവൻസ്​ മാതൃകയിൽ പന്തു തട്ടിയ ഇൻഫാൻറിനോ, സ്​റ്റേഡിയത്തി​െൻറ നിർമാണ ഘടനയും രൂപരേഖയും അമ്പരപ്പിക്കുന്നതാണെന്നും പന്തു തട്ടാനായതിൽ ഭാഗ്യവാനാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.