ദോഹ: ലോകകപ്പിനൊരു പ്രചാരണവും ആരാധകർക്ക് സമ്മാനമായി മാച്ച് ടിക്കറ്റും ഉറപ്പിക്കുന്ന സുപ്രീം കമ്മിറ്റിയുടെ സ്റ്റിക്കർ കാമ്പയിന് മികച്ച പ്രതികരണം.

ലോകകപ്പിന് ഖത്തർ സജ്ജമെന്ന് പ്രഖ്യാപിക്കുന്ന 'നൗ ഈസ് ഓൾ'എന്നപേരിലെ സ്റ്റിക്കർ വാഹനങ്ങളിലും വസ്തുക്കളിലും പതിച്ച് ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനുള്ള ആഹ്വാനത്തിന് ആവേശത്തോടെയാണ് സ്വദേശികളുടെയും താമസക്കാരുടെയും പ്രതികരണം.

ലോകകപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാവുന്ന സ്റ്റിക്കർ തങ്ങളുടെ വാഹനങ്ങളിൽ പതിച്ച് അവർ ഖത്തർ ലോകകപ്പിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും പങ്കുവെക്കുന്നു.

നൗ ഈസ് ഓൾ എന്ന ഹാഷ്ടാഗ് വഴി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ @Roadto2022 എന്ന സുപ്രീം കമ്മിറ്റിയുടെ ട്വിറ്റർ, ഇൻസ്റ്റഗ്രാം പേജുകളെ ടാഗ് ചെയ്യണം. @roadto2022en/ @roadto2022 ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, സ്നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയ എസ്.സിയുടെ ഔദ്യോഗിക പേജുകൾ വഴിയാണ് പ്രചാരണം. ഒന്നാം തീയതി തന്നെ മത്സരം ആരംഭിച്ചു. 21ന് സമാപിക്കും. ഖത്തർ സമയം 11.45 വരെയുള്ള പോസ്റ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. തുടർന്ന് 22ന് റാൻഡം അടിസ്ഥാനത്തിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

നവംബർ 20ന് നടക്കുന്ന ഖത്തർ - എക്വഡോർ മത്സരത്തിന്‍റെ രണ്ടു ടിക്കറ്റ് രണ്ടു പേർക്ക് വീതം സമ്മാനമായി നൽകും. വിജയികൾക്ക് ഒരു ടിക്കറ്റ് തങ്ങളുടെ അതിഥികൾക്കും കൈമാറാം.

നിർദേശിക്കുന്ന മാളുകളിലെ ഇൻഫർമേഷൻ ഡെസ്കിൽനിന്ന് ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലും വ്യാഴം മുതൽ ശനിവരെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിലെ എക്സിറ്റുകളിലെ ഡിസ്ട്രിബ്യൂഷൻ ബൂത്തുകളിൽനിന്നോ പ്രമോട്ടർമാരിൽനിന്നോ സ്റ്റിക്കറുകൾ ശേഖരിക്കാം. മാളിന്‍റെ പ്രവർത്തന സമയങ്ങളിലാവും സ്റ്റിക്കർ വിതരണം.

വാഹനങ്ങളിലും വസ്തുക്കളിലും പൊതുജനങ്ങൾക്ക് ദൃശ്യമാവുന്ന വിധത്തിലായിരിക്കണം സ്റ്റിക്കർ പതിക്കേണ്ടത്.വിജയികളെ അവരുടെ സമൂഹമാധ്യമ അക്കൗണ്ട് വഴി അറിയിക്കും. സമ്മാന അറിയിപ്പിന് 48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ വീണ്ടും നറുക്കെടുപ്പിലൂടെ പുതിയ വിജയികളെ കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു. 13 വയസ്സിന് മുകളിലുള്ളവർക്ക് ട്വിറ്റർ, ഇൻസ്റ്റഗ്രാം നയങ്ങൾക്ക് അനുസൃതമായി മത്സരത്തിൽ പങ്കെടുക്കാം.

സ്റ്റിക്കർ ലഭ്യമാവുന്ന ഇടങ്ങൾ

ദോഹ ഫെസ്റ്റിവൽ സിറ്റി

പ്ലെയ്സ് വെൻഡോം മാൾ

ദി ഗേറ്റ് മാൾ

എസ്ദാൻ മാൾ അൽ ഗറാഫ

എസ്ദാൻ മാൾ അൽ വക്റ

ലഗൂണ മാൾ

സിറ്റി സെന്‍റർ ദോഹ

വില്ലാജിയോ മാൾ


Tags:    
News Summary - qatar world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.