ഖത്തർ യൂനിവേഴ്സിറ്റി 

ഖത്തർ സർവകലാശാല ബിരുദപ്രവേശനം; ലഭിച്ചത് 4700 അപേക്ഷകൾ

ദോഹ: ഖത്തർ യൂനിവേഴ്സിറ്റി പുതിയ സെമസ്റ്റർ ബിരുദ കോഴ്സുകളിലേക്ക് 4700 അപേക്ഷകൾ ലഭിച്ചതായി അധികൃതർ.പുതിയ രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ലഭിച്ച അപേക്ഷകളിൽ 70 ശതമാനവും ഖത്തരി വിദ്യാർഥികളിൽനിന്നാണ്.

മറ്റു സർവകലാശാലകളിൽനിന്ന് മാറ്റത്തിനായി അപേക്ഷിച്ചവരും രണ്ടാം ബിരുദ കോഴ്സിന് ശ്രമിക്കുന്നവരും പുതിയ അപേക്ഷകരും ഉൾപ്പെടെയുള്ളവരാണ് പ്രവേശനത്തിനായി ഓൺലൈൻ വഴി അപേക്ഷിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ഡോ. ഇമാൻ മുസ്തഫവി അറിയിച്ചു.

അപേക്ഷ സംബന്ധിച്ച തുടർവിവരങ്ങൾ വിദ്യാർഥികളെ ഇ-മെയിൽ, എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.അതത് കോഴ്സുകളിൽ യോഗ്യത അടിസ്ഥാനമാക്കിയും ഓരോ കോളജുകളിൽ അതത് കോഴ്സ് സെമസ്റ്ററിലെ ഒഴിവുകളും അടിസ്ഥാനമാക്കിയാവും പ്രവേശനം നൽകുക.

Tags:    
News Summary - Qatar University Undergraduate Admission; 4700 applications received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.