ഇത്യോപ്യയിൽ ഖത്തർ റെഡ്​ ക്രസൻറിന്​ കീഴിൽ നടന്ന

കോവിഡ്​ പ്രവർത്തനത്തിൽനിന്ന്​

ആറു രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായി ഖത്തർ റെഡ്ക്രസൻറ്

ദോഹ: ആറു രാജ്യങ്ങളിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പൂർത്തിയാക്കി. 2,33,670 ഡോളർ ചെലവിൽ ഇത്യോപ്യ, എൽസാൽവദോർ, സെനഗൽ, സിയറ ലിയോൺ, മോറിത്താനിയ എന്നിവിടങ്ങളിലാണ് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പദ്ധതികൾ ഖത്തർ റെഡ്ക്രസൻറ് നടപ്പാക്കിയത്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം 22ഓളം രാജ്യങ്ങളിലാണ് ഖത്തർ റെഡ്ക്രസൻറ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ബോധവത്​കരണം നടത്തുന്നതിനായി കമ്യൂണിറ്റി വളൻറിയർമാർക്ക് പരിശീലനം, പി.പി.ഇ കിറ്റ് വിതരണം, കോവിഡുമായി ബന്ധപ്പെട്ട് വിവിധ ബോധവത്​കരണ കാമ്പയിനുകൾ, ഐസൊലേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർക്കുള്ള പ്രത്യേക പരിശീലനം, ഹൈജീൻ-നോൺ മെഡിക്കൽ കിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിക്ക് കീഴിൽ നടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.