ഖത്തറിൽ കനത്ത മഴയും കാറ്റും VIDEO

ദോഹ: ഇടിമിന്നലി​​​​​​​​െൻറ അകമ്പടിയോടെ ഖത്തറിൽ ശനിയാഴ്​ച​ രാവിലെ മുതൽ ശക്​തമായ മഴ ​. കനത്ത കാറ്റുമുണ്ടായിരുന്നു. മണിക്കൂറുകൾ മഴ തുടർന്നതോ​െട താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്നു. ചില റോഡുകളിലും വെള്ളം കയറി. ഏതാനും ടണലുകൾ അടച്ചു. വിദ്യാർഥികൾ പുറത്തിറങ്ങുന്നത്​ ഒഴിവാക്കണമെന്ന്​ ഖത്തർ ഫൗണ്ടേഷൻ നിർദേശിച്ചു. ദൂരക്കാഴ്​ചയിൽ കുറവുണ്ടായത്​ വാഹന ഗതാഗതത്തെയും ബാധിച്ചു.

തിങ്കളാഴ്​ച വരെ രാജ്യത്ത്​ മഴയുണ്ടാകുമെന്നാണ്​ കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു​. ശക്​തമായ കാറ്റിനും സാധ്യതയുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തി​​​​​​​​െൻറ ചില ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും ഉണ്ടായതി​​​​​​​​െൻറ തുടർച്ചയെന്നോണം ശനിയാഴ്​ച ഖത്തറി​​​​​​​​െൻറ ഭൂരിഭാഗം മേഖലകളിലും ശക്​തമായ മഴ പെയ്യുകയായിരുന്നു.

ഇടി​യും മിന്നലും കാറ്റും എല്ലാം ചേർന്നുള്ള മഴ മലയാളികൾക്ക്​ നാട്ടിലെ തുലാമഴയെ ഒാർമിപ്പിക്കുന്നതായിരുന്നു. മഴ കനത്തതോടെ ദൂരക്കാഴ്​ചയിൽ കുറവ്​ വരുകയും റോഡിൽ ​െവള്ളമാകുകയും ചെയ്​തത്​ മൂലം ചെറുതായി ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. രാജ്യത്തി​​​​​​​െൻറ വിവിധയിടങ്ങളിൽ നിന്നായി 31 ലക്ഷത്തിൽ അധികം ഗാലൻ മഴവെള്ളമാണ് നീക്കിയത്.

Full ViewFull View

Full View
Tags:    
News Summary - qatar rain -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.