ദോഹ: ഖത്തർ റെയിലിെൻറ അഭിമാന പദ്ധതിയായ ദോഹ മെേട്രാക്ക് അന്താരാഷ്ട്ര അംഗീകാരം. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേസ് ആൻഡ് ട്രാൻസ്പോർട്ടേഷെൻറ (സി.എച്ച്.ഐ.ടി) ഈ വർഷത്തെ അന്താരാഷ്ട്ര പുരസ്കാരമാണ് ദോഹ മെേട്രായെ തേടിയെത്തിയത്. അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ബാൽക്കൺ രാജ്യങ്ങളിലെ ഭീമൻ പദ്ധതികളെ പിന്തള്ളിയാണ് ഖത്തറിലെ ദോഹ മെേട്രാ മുന്നിലെത്തിയത്. ഹൈവേ, ഗതാഗത അടിസ്ഥാനസൗകര്യം, സേവനരംഗങ്ങളിലെ ദോഹ മെേട്രായുടെ മികവിനുള്ള അംഗീകാരമാണ് പുരസ്കാരം. അന്താരാഷ്ട്ര പദ്ധതികൾക്കായി സി.ഐ.എച്ച്.ടി കഴിഞ്ഞവർഷമാണ് അവാർഡ് നൽകിത്തുടങ്ങിയത്. മേഖലയിൽ തന്നെ ഗതാഗതമേഖലയിലെ പദ്ധതികൾക്കുള്ള ഉന്നത പുരസ്കാരം നേടിയ പ്രഥമപദ്ധതി കൂടിയാണ് ദോഹ മെേട്രാ. നേരത്തേ ബ്രിട്ടനിലെയും അയർലൻറിലെയും പദ്ധതികൾക്ക് മാത്രമായിരുന്നു സി.ഐ.എച്ച്.ടി പുരസ്കാരങ്ങൾ നൽകിയിരുന്നത്.
പദ്ധതിയുടെ തുടക്കം മുതൽ നിർമാണം, അതിെൻറ നടത്തിപ്പ് വരെയുള്ള രംഗങ്ങളിലെ മികവ് പരിഗണിച്ചാണ് ഖത്തർ റെയിലിെൻറ മെേട്രാ പദ്ധതിക്ക് അംഗീകാരം നൽകിയത്. ഖത്തറിെൻറ സമഗ്ര പൊതുഗതാഗത സംവിധാനത്തിെൻറ നട്ടെല്ലാണ് ദോഹ മെേട്രാ പദ്ധതി. പൊതു ഗതാഗതസൗകര്യം ഉപയോഗപ്പെടുത്താൻ പൊതുജനങ്ങളെ േപ്രരിപ്പിക്കുന്നതിലും േപ്രാത്സാഹിപ്പിക്കുന്നതിലും ദോഹ മെേട്രാ പദ്ധതിയുടെ പങ്ക് നിസ്തുലമാണ്. ദോഹക്കും പരിസര പ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ, സുരക്ഷിതമായി സഞ്ചരിക്കാനുള്ള വിപ്ലവകരമായ ചുവടുവെപ്പായാണ് ദോഹ മെേട്രാ അറിയപ്പെടുന്നത്. പദ്ധതി നിർമാണ കാലയളവിൽ ജി.എസ്.ഐ.എസിെൻറ പഞ്ചനക്ഷത്ര പദവിയും ലീഡ് ഗോൾഡ് പുരസ്കാരങ്ങളും ദോഹ മെേട്രായെ തേടിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.