ദോഹ: മലബാർ അടുക്കളയുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സംഘടിപ്പിക്കുന്ന ‘ഒരു നേരത്തെ ആഹാരം’ പദ്ധതി വെള്ളി, ശനി ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലായി നടപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിശപ്പില്ലാത്ത ലോകത്തിലേക്കുള്ള പ്രത്യാശയുടെ ചുവടുവെപ്പായാണ് ഈ സംരംഭം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലബാർ അടുക്കളയുടെ അംഗങ്ങൾ ഒരേ മനസ്സോടെ ഒന്നിച്ചുനിൽക്കുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, സർക്കാർ ആശുപത്രികൾ, തെരുവോരങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ തുടങ്ങിയ ആവശ്യകതയുള്ള മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
മുൻകാലങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ തുടർച്ചയായാണ് പരിപാടിയെന്നും ചെയർമാൻ മുഹമ്മദലി ചക്കൊത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.