???????? ????? ?????????? ?????????? ??????? ??????????????????? ?????????? ????????? ???? ?????? ?? ????? ??????????????

അറബ് മേഖലയുടെ വികസനം: അനിവാര്യത ചൂണ്ടിക്കാട്ടി ഖത്തർ

ദോഹ: അറബ് മേഖലയുടെ സമഗ്ര വികസനം ഇനിയും പൂർണമായിട്ടില്ലെന്നും കൂട്ടായ ശ്രമങ്ങളിലൂ​െടയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും ഇത് സാധ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഖത്തർ.

മേഖലയിലെ ഏറ്റവും അർഹരായവരെയും മുൻഗണനാർഹമായവരെയും ഇതിലൂടെ കണ്ടെത്തുകയും അർഹമായ രാജ്യങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കണമെന്നും ഖത്തർ വ്യക്തമാക്കി. സുസ്​ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച് നടന്ന ഉന്നതതല രാഷ്​ട്രീയ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച ഖത്തർ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യമന്ത്രാലയം വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബ് മേഖലയെ പ്രതിനിധാനം ചെയ്​താണ് ലുൽവ അൽ ഖാതിർ യോഗത്തിൽ പങ്കെടുത്തത്.

ഫലസ്​തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടത് മേഖലയുടെ സുസ്​ഥിര വികസനത്തിന് അനിവാര്യമാണെന്നും ഫലസ്​തീൻ മേഖലയുടെ സമാധാനം സാക്ഷാത്കരിക്കുന്നതിന് ഐക്യരാഷ്​ട്രസഭയുടെയും അന്താരാഷ്​ട്ര സമൂഹത്തി​​െൻറയും പിന്തുണ ആവശ്യമാണന്നും അവർ ചൂണ്ടിക്കാട്ടി. സമഗ്ര സുസ്​ഥിര വികസനത്തിന് സിവിൽ സമൂഹത്തി​​െൻറ പങ്കാളിത്തം കൂടി ഉറപ്പുവരുത്തണമെന്നും സമൂഹത്തിലെ എല്ലാ തുറകളെയും ഉൾപ്പെടുത്തിയാകണം വികസനമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.