???? ???????????????? ???????????? ?????? ???????? ??????????

നിയമലംഘനം: 12 ഭക്ഷ്യ സ്​ഥാപനങ്ങൾ അടച്ചുപൂട്ടി

ദോഹ: ആരോഗ്യസംബന്ധമായ നിർദേശങ്ങൾ പാലിക്കാത്തതിനാൽ ദോഹ മുനിസിപ്പാലിറ്റി പരിധിയിലെ 12 ഭക്ഷ്യ സ്​ ഥാപനങ്ങൾ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി ഹെൽത്ത് മോണിറ്ററിംഗ് സെക്ഷൻ അറിയിച്ചു. മൂന്ന് ദിവസം മുതൽ 30  ദിവസത്തേക്ക് വരെയാണ് സ്​ഥാപനങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നത്. അനാരോഗ്യ സാഹചര്യത്തിലെ ഭക്ഷ്യ വസ്​തുക്കൾ തയ്യാറാക്കുന്നതും ആരോഗ്യ സർട്ടിഫിക്കറ്റുകളിലെ അപാകതകളുമാണ്  അധിക നിയമലംഘനങ്ങളും.

മെയ് മാസത്തിൽ ദോഹ മുനിസിപ്പാലിറ്റി അധികൃതർ 1494 പരിശോധനാ കാമ്പയിനുകളാണ് നടത്തിയത്. പരിശോധനയിൽ  61 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സെൻട്രൽ സ്​ലോട്ടർ ഹൗസിൽ വെറ്ററിനറി ഡോക്ടർമാർ 119,083 അറുക്കപ്പെട്ട  മൃഗങ്ങളിൽ പരിശോധന നടത്തി. 2759 അറവു മൃഗങ്ങളുടെ മാംസം ഉപയോഗ യോഗ്യമല്ലെന്ന കാരണത്താൽ നശിപ്പിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.