???????? ????????? ????? ????? ????????

ദുഖാൻ–അൽ ശഹാനിയയിൽ പുതിയ ഫീൽഡ് ആശുപത്രി തുറന്നു

ദോഹ: ഖത്തറിൽ 504 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ കഴിയുന്ന പുതിയ ഫീൽഡ് ആശുപത്രി കൂടി തുറന്നു പ്രവർത്തനമാരംഭിച്ചു. അൽ ശഹാനിയ–ദുഖാൻ റോഡിന് സമീപം ലിബ്സിയർ ഫീൽഡ് ആശുപത്രിയാണ് നിലവിലെ ഫീൽഡ് ആശുപത്രികൾക്ക് പിന്തുണ നൽകുന്നതി​െൻറ ഭാഗമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. 

മൂന്ന് കെട്ടിടങ്ങളിലായി ബാത്ത് റൂം സൗകര്യമുള്ള 504 സിംഗിൾ റൂമുകളാണ് ആശുപത്രിക്കുള്ളത്. പ്രധാനമായും രാജ്യത്തെ വിദേശികളുടെ ചികിത്സക്കായി നിർമിച്ച ആശുപത്രിയിൽ നിലവിൽ നൂറോളം രോഗികൾ ചികിത്സയിലുണ്ടെന്നും രോഗമുക്തരായിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രിയിലെ ക്ലിനിക്കൽ ലീഡ് ഡോ. അബ്​ദുല്ല റഷീദ് അൽ നഈമി പറഞ്ഞു.

പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറയും പ്രതിരോധ മന്ത്രാലയത്തി​െൻറയും സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ 20 ഡോക്ടർമാരടക്കം 70 മെഡിക്കൽ ജീവനക്കാരാണുള്ളത്. അടുത്തിടെ ഖത്തറിൽ പ്രവർത്തനമാരംഭിച്ച രണ്ടാമത്തെ ഫീൽഡ് ആശുപത്രിയാണ് ലിബ്സിയർ ഫീൽഡ് ആശുപത്രി. ദോഹ ഇൻഡസ്​ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കായി ദിവസങ്ങൾക്ക് മുമ്പ് 200 കിടക്കകൾ സഹിതമുള്ള ഫീൽഡ് ആശുപത്രി ആരോഗ്യ മന്ത്രാലയം പ്രവർത്തനമാരംഭിച്ചിരുന്നു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.