???? ??????? ???????

ചരിത്രപരമായ സവിശേഷതകളാൽ കേരളത്തിൻെറ ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനി റമദാൻ മാസത്തിൽ ആത്മീയ വിഹായസിൽ കൂ ടുതൽ പ്രഭ ചൊരിയുന്നു. ഇന്ത്യയിലോ ഒരുപക്ഷേ മുസ്​ലിം രാഷ്​ ട്രങ്ങളിൽ പോലും കാണാത്തത്ര പള്ളികളാൽ (70ൽ പരം എന്നാണ് കണക്ക്) സമ്പന്നമാണ്​ പൊന്നാനി മുനിസിപ്പാലിറ്റി. പൊന്നാനിക്കാർക്ക് ഈ പുണ്യമാസം അക്ഷരാർത്ഥത്തിൽ ആത്മീയതയുടെയ ും സൽകർമങ്ങളുടെയും പൂക്കാലമാണ്. ആഴ്ചകൾക്ക് മുമ്പ് ഒരുക്കങ്ങൾ എല്ലാവരുടെയും വീടകങ്ങളിൽ തുടങ്ങും. വീടുകളും പള് ളികളും റമദാന് വേണ്ടി വൃത്തിയാക്കും. മനസ്സും ശരീരവും ഒരുക്കി നാടും നഗരവും റമദാനെ വരവേൽക്കാൻ തയ്യാറെടുക്കും.

പണ്ടൊക്കെ മാസം കാണാൻ പൊന്നാനിയെയാണ് മലപ്പുറം ജില്ലയിലെ ഒട്ടേറെ പ്രദേശങ്ങളിലുള്ളവർ ആശ്രയിക്കാറ്. ശഅബാൻ 29 രാത്രി വലിയ പള്ളിയും പരിസരവും ജനങ്ങളാൽ നിറയും. മാസം ഉറപ്പിക്കുന്നതിനായി പ്രദേശവാസികളും സമീപത്തുള്ളവരും കാറിലും ജീപ്പിലുമായി എത്തിച്ചേരുന്നതിൻെറ തിരക്ക്​. നോമ്പും പെരുന്നാളും പൊന്നാനിയിൽ ഉറപ്പിക്കുന്നത് പരമ്പരാഗത ശൈലിയിൽ നടത്തുന്ന കതിന വെടിയിലൂടെയാണ്. ഇന്നത്തെ വിദ്യാഭ്യാസ കലണ്ടർ മാതൃക വികസിക്കുന്നതിന് മുമ്പ് പൊന്നാനിയിൽ റമദാനിന് മദ്​റസകളും സ്കൂളുകൾക്കും അവധിയാണ്. ഒരു കുടുംബം പോലും പട്ടിണി കിടക്കുന്നില്ലെന്ന്​ എല്ലാവരും ഉറപ്പുവരുത്തുന്നു.

നോമ്പുതുറക്ക് മുമ്പ്​ തെരുവുകൾ ശൂന്യമാകും. അത്താഴത്തിനും നോമ്പ് തുറക്കുമുള്ള സർക്കാർ വക സൈറൺ വിളിയും ഗതകാലസ്മരണകളിലെ മായാത്ത കാഴ്ചകളാണ്.പൊന്നാനിയിലെ നോമ്പുതുറ പ്രത്യേക പരാമർശമർഹിക്കുന്നതാണ്. ബാങ്കോടെ തുടങ്ങുന്ന ഈ പ്രക്രിയ പല താളത്തിലും രാഗത്തിലും വൈകിയും പുരോഗമിക്കും. പുതിയാപ്ല സൽക്കാരം ഭാവനക്കപ്പുറത്താണ്. പിന്നെ പൊന്നാനിയുടെ മാത്രം കലാപ്രകടനമായ ‘മുത്തായവെടി’യും, തറവാട്ട് വരാന്തകളിലെ രാവ്​ വൈകിയും നീണ്ടുപോകുന്ന വെടിപറച്ചിലും ആധുനിക കാലത്തും മാറ്റമില്ലാതെ നടക്കുന്നു. എന്നാൽ സവിശേഷമായ പാനൂസാ കാഴ്ചകൾ ഏറെക്കുറെ കാലാഹരണപ്പെട്ടുവെന്ന് പറയാം. വലിയ പള്ളിയിലെ തറാവീഹും അവിടുന്ന് ഒഴുകിവരുന്ന പ്രാർത്ഥനകളും സമീപപ്രദേശങ്ങളിലാകെ ഭക്തിയുടെ പ്രകാശം പരത്തും.

പുണ്യ റമദാനിൻെറ വിടവാങ്ങൽ സൂചിപ്പിച്ച് അവസാന വെള്ളിയാഴ്ച ഖത്തീബ് മിമ്പറിൽ നിന്ന് ഗദ്ഗദത്തോടെ പറയുന്ന ‘അസ്സലാമു അലൈക്കും യാ ശഹ്റ് റമളാൻ...’ കേൾക്കുമ്പോൾ പലരും കണ്ണീരൊലിപ്പിക്കും. മറ്റൊരു പളളിയിലും വിദേശ നാടുകളിലും കാണാത്ത പെരുന്നാൾ ഒരുക്കങ്ങൾ വലിയ പള്ളിക്ക് മാത്രം അവകാശപ്പെട്ടതാണ്. മിമ്പർ അലങ്കാരം തുടങ്ങി ഇമാമിനെ തേടാൻ പള്ളി മുഅദ്ദിൻെറ കുടയുമായുള്ള പോക്കും, കുടയും ചൂടി ഇമാമിനെ പള്ളിയിലേക്ക് ആനയിക്കുന്നതും, നമസ്കാര ശേഷം ഖത്തീബിന് കൈകൊടുക്കലും, കൈമടക്ക് നൽകലും അവസാനം നമസ്കാര ശേഷം കതീന വെടി മുഴങ്ങലും അങ്ങിനെ പലതും.

ആർത്തലച്ച് വന്ന പറങ്കിപ്പടക്കെതിരെ യുദ്ധത്തിന് തദ്ദേശീയരെ സജ്ജമാക്കിയ ലോക ഇസ്​ലാമിക പണ്ഡിതൻ ശൈഖ് സൈനുദ്ധീൻ മഖ്ദൂമിൻെറ നേതൃത്വത്തിൽ പള്ളിയിൽ നടന്നിരുന്ന ‘വിളക്കത്തിരിക്കൽ’ എന്ന പഠനവേദി കൊണ്ട് പൊന്നാനിയെ വി​േശ്വാത്തരമാക്കിയ ആ പള്ളി കവാടങ്ങൾ ഇന്ന് കൊറോണ ഭീതിയിൽ അടഞ്ഞു കിടക്കുന്നു. മിനാരങ്ങളിലൂടെ ഒഴുകി വന്നിരുന്ന ഖുർആൻ പാരായണവും ദൈവ കീർത്തനങ്ങളും പ്രാർത്ഥനകളും ഈ റമദാനിൽ ഇല്ല. പൊന്നാനിയുടെ ആത്മാവിൻെറ തേങ്ങലുകളാൽ പള്ളി പരിസരങ്ങൾ ശോകമൂകം. എന്നാലും വീടകങ്ങൾ ഭക്​തിയുടെയും പുണ്യങ്ങളുടെയും വലിയ പള്ളികളാകുന്നു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.