ദോഹ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെയും രോഗികളു ടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഹമദ് മെഡിക്കൽ കോർപറേഷെൻറ ഫാർമസി മെഡിക്കേഷ ൻ ഡെലിവറി സേവനത്തിന് തുടക്കമായി. മരുന്ന് ഡെലിവറിക്കായി എച്ച്.എം.സിയുടെ ഹോട്ട്ലൈ ൻ നമ്പറായ 16000ത്തിൽ വിളിച്ച് മൂന്ന് ഡയൽ ചെയ്യുകയും തുടർന്ന് ലഭിക്കുന്ന നിർദേശ പ്രകാരം രണ്ട് ഡയൽ ചെയ്യണം. മരുന്നിന് വേണ്ടി വിളിക്കുന്ന സമയത്ത് രോഗികൾ ഹെൽത്ത് കാർഡ് നമ്പറും സോൺ, സ്ട്രീറ്റ്, കെട്ടിട നമ്പർ ഉൾപ്പെടെയുള്ള വീട്ടുവിലാസവും നൽകണം.
ഡെലിവറി സമയത്ത് രോഗികൾ നിർബന്ധമായും സ്ഥലത്തുണ്ടായിരിക്കണം. ഡെലിവറി രസീതിൽ ഒപ്പുവെക്കണം. മരുന്നുകളടങ്ങിയ പാർസൽ സീൽ ചെയ്തതാണെന്ന് ഉറപ്പുവരുത്തണം. ശനി മുതൽ വ്യാഴം വരെ രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെയാണ് മരുന്നുകൾക്കായി വിളിക്കേണ്ടത്. കോവിഡ്-19മായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷനിലെയും ൈപ്രമറി ഹെൽത്ത്കെയർ കോർപറേഷനിലെയും മെഡിക്കൽ സേവനങ്ങൾ വിദൂര ചാനലുകളിലൂടെയാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഇതിനുപിന്നാലെ ടെലിഫോൺ, വിഡിയോ കോൺഫറൻസ് വഴിയുള്ള വിർച്വൽ കൺസൽട്ടേഷനും സേവനങ്ങളും ഹമദിൽ ആരംഭിച്ചു. ടി.എ.എസ്.എം.യു സ്മാർട്ട് ഖത്തർ, ഗതാഗത, വാർത്താവിനിമയ മന്ത്രാലയം, ഹുകൂമി, ഖത്തർ പോസ്റ്റ് തുടങ്ങി രാജ്യത്തെ വിവിധ ഡിജിറ്റൽ സൊലൂഷൻ ദാതാക്കൾ വഴിയാണ് എച്ച്.എം.സിയും പി.എച്ച്.സി.സിയും വിർച്വൽ സേവനങ്ങൾ നടപ്പാക്കുന്നത്. പൂർണമായും രോഗികളുടെ സുരക്ഷ ഉറപ്പാക്കിയാണ് സേവനം നടപ്പാക്കുന്നതെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.