ദോഹ: അഫ്ഗാനിസ്താനില്‍ സമാധാനം ലക്ഷ്യമിട്ട് അമേരിക്കയും താലിബാനും തമ്മില്‍ സമാധാ ന കരാറിലെത്തുന്നതിനായി അക്ഷീണം പ്രയത്നിച്ച ഖത്തറിന് ഐക്യരാഷ്്ട്ര സഭയുടെ അഭിനന് ദനം. യു.എന്‍ സെക്രട്ടറി ജനറല്‍ അേൻറാണിയോ ഗുെട്ടറസ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയെ ടെലിഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ഖത്തറിെൻറ അക്ഷീണ പ്രയത്നവും പിന്തിരിയാൻ കൂട്ടാക്കാത്ത ശ്രമങ്ങളും ഒന്നുകൊണ്ടു മാത്രമാണ് കരാർ യാഥാർഥ്യമായതെന്നും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഖത്തറിെൻറ ശ്രമങ്ങൾ പ്രശംസനീയമാണെന്നും ഗുെട്ടറസ് പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് ഖത്തര്‍ നടത്തുന്ന ഇടപെടലുകള്‍ മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നര പതിറ്റാണ്ടു പിന്നിട്ട യുദ്ധങ്ങൾക്കും പാരമ്പര്യവൈരത്തിനും അറുതി കുറിക്കുന്ന യു.എസ്-താലിബാൻ സമാധാന കരാർ യാഥാർഥ്യമായതോടെ ഖത്തറിന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് അഭിനന്ദന പ്രവാഹമെത്തുന്നത്.
യുദ്ധക്കെടുതിയും കണ്ണീരും മാത്രം നിലനിന്നിരുന്ന അഫ്ഗാൻ മണ്ണിൽ സന്തോഷത്തിെൻറയും സമാധാനത്തിെൻറയും പുതുപ്രതീക്ഷകൾക്ക് കളമൊരുക്കിയ ഖത്തറിെൻറ പങ്കിനെ ലോകത്തെ വിവിധ രാജ്യങ്ങൾ മുക്തകണ്ഠം പ്രശംസിക്കുകയാണ്. ചരിത്ര കരാറെന്ന് ലോകം അടയാളപ്പെടുത്തിയ ഇൗ സുവർണ നിമിഷത്തിലേക്ക് ഇരുരാജ്യങ്ങളെയും കൊണ്ടുചെന്നെത്തിച്ചത് ഖത്തറിെൻറ നിശ്ചയദാർഢ്യത്തിെൻറ ഫലമായാണ്. രണ്ടു വർഷത്തോളം നീണ്ട ചർച്ചകളുടെയും കൂടിയാലോചനകളുടെയും സമാധാന ശ്രമങ്ങളുടെയും ഫലമായി അമേരിക്കയും താലിബാനും പരസ്പരധാരണയോടെ മുന്നോട്ടുനീങ്ങുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതോടെ ലോകമെങ്ങുമുള്ള യുദ്ധവിരുദ്ധ പ്രവർത്തകരും സമാധാനപ്രേമികളും അത്യധികം സന്തോഷത്തിലാണ്. പല തവണകളായി അനുരജ്ഞന ശ്രമങ്ങളും സമവായ ചർച്ചകളുമെല്ലാം പരാജയപ്പെട്ടിട്ടും പിന്മാറാൻ കൂട്ടാക്കാതെ ശുഭപ്രതീക്ഷയോടെ മുന്നേറിയ ഖത്തർ അമീർ ശൈഖ് തമീമിെൻറ നയതന്ത്രങ്ങളും ഇടപെടലുകളും പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ അബ്്ദുൽ അസീസിെൻറ പിന്തുണയുമാണ് ലോകം മുഴുവൻ സന്തോഷം പകർന്ന കരാർ യാഥാർഥ്യമായതിനു പിന്നിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.