ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ ഏറ്റവും വലിയ കായിക മാമാങ്കമായ കൾ ചറൽഫോറം എക്സ്പാറ്റ്സ് സ്പോട്ടിവിൽ സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള (സാക് ഖത്തർ ) ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി. ഖത്തർ ഇന്ത്യൻ കലാ സാംസ്കാരിക പരിപാടിയുടെ കാഴ്ച കളൊരുക്കിയും ഖത്തറിെൻറ വളർച്ച പ്രകടമാക്കുന്ന ഡോക്യുമെൻറി പ്രദർശിപ്പിച്ചും ഖത്ത ർ സ്പോർട്സ് ക്ലബിൽ നടന്ന സമാപന പരിപാടിയിൽ 3000ത്തോളം കായിക േപ്രമികൾ പങ്കെടുത്തു. ഖ ത്തർ റെഡ്ക്രസൻറ് വളൻറിയർ ആൻഡ് ലോക്കൽ െഡവലപ്മെൻറ് എക്സിക്യുട്ടിവ് ഡയറക്ട ർ മുന ഫദൽ അൽ സുലൈത്തി, അസീം ടെക്നോളജീസ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ ഷഫീഖ് കബീർ എന്നിവരിൽന ിന്നും സാക് ഖത്തർ ഓവറോൾ ചാമ്പ്യൻഷിപ് ഏറ്റുവാങ്ങി.
ഖത്തർ സാംസ്കാരിക, കായിക മന്ത്രാലയത്തിന് കീഴിലെ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷെൻറ അംഗീകാരത്തോടെ സംഘടിപ്പിച്ച എക്സ്പാറ്റ്സ് സ്പോട്ടിവിൽ 13 ടീമുകളിൽ നിന്നായി എഴുന്നൂറിലധികം കായികതാരങ്ങൾ മാറ്റുരച്ചു. വീറുംവാശിയും നിറഞ്ഞ കായിക പോരാട്ടത്തിൽ കാലിക്കറ്റ് സ്പോർട്സ് ക്ലബ് രണ്ടാംസ്ഥാനവും യാസ് ഖത്തർ മൂന്നാം സ്ഥാനവും നേടി. രണ്ടും മൂന്നുംസ്ഥാനം നേടിയടീമുകൾക്കുള്ള േട്രാഫികൾ അസീം ടെക്നോളജീസ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ ഷഫീഖ് കബീർ നൽകി.
വനിതാവിഭാഗത്തിലും സാക് ഖത്തർ തന്നെയാണ് ചാമ്പ്യന്മാർ. യാസ് ഖത്തർ രണ്ടാംസ്ഥാനവും യൂത്ത്ഫോറം ഖത്തർ മൂന്നാംസ്ഥാനവും നേടി.
വനിതാടീമുകൾക്കുള്ള േട്രാഫികൾ ഹമദ്മെഡിക്കൽ കോർപറേഷൻ കോർപറേറ്റ് കമ്യൂണിക്കേഷൻസ് പബ്ലിക് റിലേഷൻ മാനേജർ നാസർ ഫദ്ൽ അൽ യാഫിഇ വിതരണംചെയ്തു. കാറ്റഗറി എയിൽ അശ്വിൻ (യാസ് ഖത്തർ) വ്യക്തിഗത ചാമ്പ്യനായപ്പോൾ കാറ്റഗറി ബിയിൽ കാലിക്കറ്റ് സ്പോർട്സ് ക്ലബിെൻറ താരങ്ങളായ കണ്ണൻ ചെമ്പൻ, സരിൽ എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ് പങ്കിട്ടു.
കാറ്റഗറി സിയിൽ സാക് ഖത്തറിെൻറ ഷാജുദ്ദീനും വനിതാ വിഭാഗത്തിൽ യാസ് ഖത്തറിെൻറ അമൃതയും വ്യക്തിഗത ചാമ്പ്യന്മാരായി. വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള േട്രാഫികൾ എക്സിക്യുട്ടിവ് ഡയറക്ടർ ഓഫ് സേവ് ഡ്രീം ഫൗണ്ടേഷൻ മാസിമിലിയാനോ മോണ്ടനാറി, ഇസൂസു ജൈദ ഗ്രൂപ് ജനറൽമാനേജർ ഹരിസുബ്രഹ്മണി, സിറ്റി എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ഷാനിബ് ഷംസുദ്ദീൻ എന്നിവർ വിതരണം ചെയ്തു. ബെസ്റ്റ് ടീം മാനേജരായി യുനൈറ്റഡ് നഴ്സസ് ഇന്ത്യ ഖത്തർ (യുനിഖ്) മാനേജർ നിസാർ, ബെസ്്്റ്റ് ഡിസ്പ്ലിൻ ടീമായി സീറോ മലബാർ കൾച്ചറൽ അസോസിയേഷനും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത ടീമുകൾക്കുള്ള സർട്ടിഫിക്കറ്റുകളും ഇന്ത്യൻ അത്ലറ്റ് ജിഷ്ന മോഹൻ, അൽദാന സ്വിച്ച്ഗിയർ എക്സിക്യുട്ടിവ് ഡയറക്ടർ ഫൈസൽകുന്നത്ത്, ഓട്ടോ ഫാസ്്്റ്റ്ട്രാക് ജനറൽ മാനേജർ നിയാസ് ടി.എ, ബ്രാഡ്മ ഗ്രൂപ് എം.ഡി ഹാഷിം കെ.എൽ, ഫെസ്റ്റിവൽ ലിമോസിൻ മാനേജർ ആബിദ് അഹമ്മദ്, സി.ഐ.സി ജനറൽ സെക്രട്ടറി ആർ.എസ് അബ്്ദുൽജലീൽ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, കൾചറൽഫോറം ഭാരവാഹികൾ എന്നിവർ വിതരണം ചെയ്തു.
സമാപന പരിപാടിയിൽ കൾചറൽഫോറം പ്രസിഡൻറ് താജ് ആലുവ ആമുഖ പ്രഭാഷണം നടത്തി. ഖത്തർ റെഡ്ക്രസൻറ് വളൻറിയർ ആൻഡ് ലോക്കൽ െഡവലപ്പ്മെൻറ് എക്സിക്യുട്ടിവ് ഡയറക്ടർ മുന ഫദൽ അൽ സുലൈത്തി എന്നിവർ സംസാരിച്ചു. സമാപനത്തിെൻറ ഭാഗമായി നടന്ന ‘സ്പോട്ടിവ് ഫിയസ്്്റ്റയിൽ’ എയ്റോബിക്സ് ഡാൻസ്, പ്രവാസി ഇന്ത്യൻ ഗായകർ അവതരിപ്പിച്ച ഗാനമേള, ഡാൻസ്, ഇന്തോ ഖത്തർ കൾചറൽ ഫ്യൂഷൻ തുടങ്ങി വിവിധ പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.