ദോഹ: ഖത്തർ-ഫ്രാൻസ് സാംസ്കാരിക വർഷം 2020ന് വെള്ളിയാഴ്ച തുടക്കമാകും. പ്രദർശനങ്ങളു ം സംഗീത, സാംസ്കാരിക പരിപാടികളുമായി 12 മാസക്കാലം നീണ്ടുനിൽക്കുന്ന സാംസ്കാരിക വർ ഷം 2020 ഇരുരാജ്യങ്ങളിലും പുതിയ സൗഹൃദങ്ങൾക്കും സാംസ്കാരിക കൈമാറ്റങ്ങൾക്കും ആഘോഷങ്ങൾക്കും വഴിയൊരുക്കും. കതാറാ ഓപറ ഹൗസിൽ വൈകീട്ട് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഖത്തർ ഫിലാർമോണിക് ഓർകസ്ട്ര ഫ്രഞ്ച് ക്ലാസിക് പരിപാടി അവതരിപ്പിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ സംബന്ധിച്ച് ഖത്തർ ദേശീയ മ്യൂസിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ അവതാരകരായ ഖത്തർ മ്യൂസിയംസ് വ്യക്തമാക്കിയിരുന്നു. വാർത്തസമ്മേളനത്തിൽ സാംസ്കാരിക, കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി, ഖത്തറിലെ ഫ്രഞ്ച് അംബാസഡർ ഫ്രാങ്ക് ഗെലറ്റൻറ്, സാംസ്കാരിക വർഷം പരിപാടി മേധാവി അയ്ഷ അൽ അത്വിയ്യ എന്നിവർ പങ്കെടുത്തു.
ഖത്തറിനും ഫ്രാൻസിനുമിടയിലുള്ള നയതന്ത്ര, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താൻ സാംസ്കാരിക വർഷം സഹായിക്കുമെന്ന് മന്ത്രി സലാഹ് ഗാനിം അൽ അലി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 5500ലധികം ഫ്രഞ്ച് പൗരന്മാരാണ് ഖത്തറിൽ വസിക്കുന്നത്. കൂടാതെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന രണ്ടു ലക്ഷത്തോളം ആളുകളും ഖത്തറിലുണ്ട്. ഫെബ്രുവരിയിൽ പാരിസിലെ പാലെയ്സ് ഡി ടോക്കിയോ ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെയും ഗൾഫ് നാടുകളിൽ നിന്നുള്ളവരുടെയും കലാപ്രദർശനം നടക്കും. മത്ഹഫുമായി ചേർന്നാണ് പ്രദർശനം. പാബ്ലോ പിക്കാസോയുടെ ലോക പ്രശസ്ത സൃഷ്ടികൾ ഉൾപ്പെടുന്ന പ്രദർശനം ഫയർസ്റ്റേഷൻ ഗാരേജ് ഗാലറിയിൽ സാംസ്കാരിക വർഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഖത്തർ എയർവേയ്സാണ് ഖത്തർ-ഫ്രാൻസ് സാംസ്കാരിക വർഷം 2020െൻറ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.