???? ????? ???????? ???? ????? ??????????

ലോ​കവ​നി​താസ​മ്മേ​ള​നം: യു ​എ​ൻ യോ​ഗ​ങ്ങ​ൾ ശൈ​ഖ ഉൽയ നി​യ​ന്ത്രി​ക്കും

ദോ​ഹ: നാ​ലാ​മ​ത് വ​നി​താ സ​മ്മേ​ള​ന​ത്തിെ​ൻ​റ 25ാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ​യു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും സം​ഘ​ടി​പ്പി​ക്കാ​നും ന്യൂ​യോ​ർ​ക്കി​ലെ ഖ​ത്ത​ർ സ്​​ഥി​രം പ്ര​തി​നി​ധി ശൈ​ഖ ഉൽ​യാ അ​ഹ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ശൈ​ഖ ഉൽയ​ക്കൊ​പ്പം യു ​എ​ന്നി​ലെ ന്യൂ​സി​ലാ​ൻ​ഡ് സ്​​ഥി​രം പ്ര​തി​നി​ധി അം​ബാ​സ​ഡ​ർ ൈക്ര​ഗ് ജോ​ൺ ഹോ​കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബെ​യ്ജിം​ഗ് പ്ര​ഖ്യാ​പ​ന​ത്തിെ​ൻ​റ ഭാ​ഗ​മാ​യു​ള്ള സ​മ്മേ​ള​ന​ത്തിെ​ൻ​റ 25ാം വാ​ർ​ഷി​കം അ​ടു​ത്ത വ​ർ​ഷം സെ​പ്തം​ബ​റി​ൽ ചേ​രു​ന്ന യു ​എ​ൻ പൊ​തു​സ​ഭ​യു​ടെ 75ാം സെ​ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ന​ട​ക്കു​ക.

ജൂ​ൺ 13 നും 25​നും ന​ട​ക്കു​ന്ന ര​ണ്ട് ച​ർ​ച്ചാ സെ​ഷ​നു​ക​ളി​ലൂ​ടെ ഇ​തിെ​ൻ​റ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ൾ​ക്കു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കും. 25ാം വാ​ർ​ഷി​ക സം​ഘാ​ട​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ശൈ​ഖ ഉൽയാ അ​ഹ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി​ക്ക് എ​ല്ലാവി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നും യു ​എ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ മു​ഴു​വ​ൻ പി​ന്തു​ണ​യും പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും യു ​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി 73ാമ​ത് സെ​ഷ​ൻ പ്ര​സി​ഡ​ൻ​റ് മ​രി​യ ഫെ​ർ​ണാ​ണ്ട എ​സ്​​പി​നോ​സ പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.