ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ ഫലസ്തീൻ പ്രസി ഡൻറ് മഹ്മൂദ് അബ്ബാസുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ ഇന്നലെ വൈകിട്ട് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചർച്ച ചെയ്തു. മേഖലയിലെ പ്രത്യേകിച്ച് ഫലസ്തീനിലെ സ്ഥിതിഗതികൾ വിലയിരുത്തിയ കൂടിക്കാഴ്ചയിൽ, പ്രസി ഡൻറ് മഹ്മൂദ് അബ്ബാസ് അമീറിന് ഫലസ്തീനിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു നൽകുകയും ചെയ്തു.
ഫലസ്തീൻ നേരിടുന്ന പ്രയാസങ്ങളിലും പ്രതിസന്ധികളിലും ഫലസ്തീൻ വിഷയത്തിലും ഖത്തറിെൻറ പി ന്തുണക്കും സഹായത്തിനും പ്രസിഡൻറ് അമീറിന് നന്ദി അറിയിച്ചു. കൂടിക്കാഴ്ചയിൽ ഫലസ്തീൻ ഉന്നത പ്ര തിനിധികളും ഖത്തറിലെ മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചു. നേരത്തെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഫലസ്തീൻ പ്രസിഡൻറിന് ഖത്തർ വിദേശകാര്യസ ഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി, ഖത്തറിലെ ഫലസ്തീൻ അംബാസഡർ മുനീർ ഗന്നാം തുട ങ്ങിയവർ ചേർന്ന് ഉൗഷ്മള സ്വീകരണമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.