ദോഹ: ഖത്തര്‍ ഫൗണ്ടേഷ(ക്യുഎഫ്)െൻറ ലോക ഓട്ടിസം ബോധവത്കരണ ദിനപരി പാടിയില്‍ ക്യുഎഫ് വൈസ്ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് ആൽഥാനി പങ്കെടുത്തു. ക്യുഎഫിെൻറ പ്രീ യൂണിവേഴ്സിറ്റി എജ്യൂക്കേഷ ന് സംരംഭമായ റെനാദ് അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്.
മൂ ന്നാം വര്‍ഷമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും ഓരോ വര്‍ഷവും ജനപ്രീതിയും പങ്കാളിത്തവും വര്‍ധിച്ചുവരുന്നതായും റെനാദ് അക്കാദമി ഡയറക്ടര്‍ ഷെരി മില്ലര്‍ പറഞ്ഞു. ക്യുഎഫിെൻറ പ്രീ യൂണിവേഴ്സിറ്റി എജ്യൂക്കേഷെൻറ നേതൃത്വത്തില്‍ ഏപ്രിലില്‍ ഉടനീളം ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ലോക ഓട്ടിസം ബോധവത്കരണദിനമെന്ന ആശയം യുഎന്നിനു മുന്നില്‍ ആദ്യം വെക്കുന്നത് 2007ല്‍ ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസറായിരുന്നു. ക്യുഎഫിെൻറ കമ്യൂണിറ്റി ഡെവല പ്മെൻറിെൻറ സഹകരണവുമുണ്ടായിരുന്നു. അല്ശഖബില് നടന്ന പരിപാടിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളും കമ്യൂണിറ്റി സെൻററുകളും ഓട്ടിസം ബോധവത്കരണവു മായി ബന്ധപ്പെട്ട കുടുംബ കേന്ദ്രീകൃത പരിപാടികളില്‍ പങ്കെടുത്തു.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വ ദിക്കാന്‍ കഴിയുന്നവിധത്തില്‍ വിനോദ വിജ്ഞാന പരിപാടികളാണ് നടത്തിയത്. ഓട്ടിസം ബോധവത്കരണ ന ടത്തം, കായിക, വിനോദ പരിപാടികള്‍, കുതിരസവാരി, കഥപറച്ചില്‍ സെഷനുകള്‍, ഒബ്സ്റ്റക്കിള്‍ കോഴ്സ്, ഫുട്ബോള്‍ ഗെയിമുകള്‍ എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.