ദോഹ: ഖത്തറിലെ ഇന്ത്യൻപ്രവാസികൾ ആവേശത്തോടെയാണ് ദേശീയകായികദിനത്തെ വരവേറ്റത്. വിവിധ സംഘടനകൾ വിവിധയിടങ് ങളിൽ പരിപാടികൾ നടത്തി. കാലാവസ്ഥ പ്രതികൂലമാകുമെന്ന ആശങ്ക രാവിലെ ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ മാനത്തിനെ കീഴെ യാണ് പരിപാടികൾ നടന്നത്.
ഉൽസവമേളം, ‘എക്സ്പാറ്റ് സ്പോട്ടീവ്’ തുടങ്ങി
ദോഹ: ശരിക്കു ം ഉൽസവമേളമായിരുന്നു. തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി മേളപ്പെരുക്കം കത്തിക്കയറി. ഒടുവിൽ കൾച്ചറൽ ഫോറം മൂന്നാമത് എക്സ്പാറ്റ് സ്പോട്ടീവിന് ഖത്തർ സ്പോർട്സ് ക്ലബിൽ തുടക്കമായി. ഇന്തോ അറബ് സാംസ്കാരിക പാരമ്പര്യത്തിെൻറ കലാരൂപങ്ങൾ അണിയിച്ചൊരുക്കിയ വർണ്ണശബളമായ ഘോഷയാത്രയോടെയായിരുന്നു തുടക്കം. മാർച്ച് പാസ്റ്റിൽ 16 ടീമുകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ സല്യൂട്ട് സ്വീകരിച്ചു. ഖത്തർ ദേശീയ കായിക ദിനത്തിെൻറ ഭാഗമായി ഖത്തർ സാംസ്കാരിക, കായിക മന്ത്രാലയത്തിന് കീഴിലെ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷെൻറ അംഗീകാരത്തോടെയാണ് എക്സ്പാറ്റ് സ്പോട്ടീവ് സംഘടിപ്പിച്ചത്.
ഖത്തർ ഏഷ്യൻ കപ്പ് നേടിയതിെൻറ വജയാഘോഷ പരിപാടി ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ശ്രുതി പുരുഷോത്തം പ്രതീകാത്മക ഏഷ്യൻ കപ്പ് കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവക്ക് നൽകി നിർവഹിച്ചു. ടീം ടൈം എക്സ്പാറ്റ് സ്പോട്ടീവിെൻറ ദീപ ശിഖ ഖത്തർ വോളിബോൾ താരം ഖാലിദ് ഷമീഅ് കേരള സീനിയർ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ ഫാത്തിമ റുക്സാനക്കും ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് നീലാങ്ങ് ഷു ഡേ സ്പോട്ടീവ് ജനറൽ കൺവീനർ തസീൻ അമീനും കൈമാറി. സ്പോട്ടീവ് പതാക ഐ.സി.സി പ്രസിഡൻറ് എ.പി. മണികൺഠൻ കൾച്ചറൽ ഫോറം വനിതാ വിഭാഗം സ്പോട്സ് ലീഡർ നിത്യ സുബീഷിനും ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ ബാബുരാജൻ കൾച്ചറൽ ഫോറം ഹെൽത്ത് ആൻറ് ഫിറ്റ്നസ് കൺവീനർ ഹാൻസ് ജേക്കബിനും കൈമാറി. ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഖത്തർ വോളിബോൾ താരം ഖാലിദ് ഷമീഅിനുളള ഉപഹാരം കൾച്ചറൽ ഫോറം വൈസ്പ്രസിഡൻറ് തോമസ് സക്കറിയ നൽകി.
ലർവാടി ബാലസംഘത്തിനുളള ഉപഹാരം മുഖ്യപ്രയോജകരായ ടീ ടൈം ഗ്രൂപ്പ് എം.ഡി അബ്ദുൽ കരീം, ഗ്ലോബൽ മലയാളി ഫെഡറേഷനുളള ഉപഹാരം ഇന്ത്യൻ സ്പോർട് സെൻറർ വൈസ് പ്രസിഡൻറ് ഇ.പി അബ്ദുറഹ്മാൻ എന്നിവർ കൈമാറി. പ്രസിഡൻറ് ഡോ. താജ് ആലുവ സന്ദേശം നൽകി. ഐ.സി.സി വൈസ്പ്രസിഡൻറ് വിനോദ് നായർ, മാനേജിംഗ് കമ്മറ്റി അംഗം അഡ്വ: ജാഫർഖാൻ, ഇന്ത്യൻ സ്പോർട്സ് സെൻറർ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സഫീർ റഹ്മാൻ, ഹബീബുന്നബി, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മറ്റി അംഗം ജൂട്ടാസ് പോൾ, കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം ബഷീർ, സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡൻറ് കെ.സി അബ്ദുല്ലത്തീഫ്, സംസ്കൃതി സെക്രട്ടറി ഷംസീർ, ഡോ. ബിജു (ഹമദ് മെഡിക്കൽ കോർപ്പറേഷൻ) ഫോറം വൈസ്പ്രസിഡൻറുമാരായ ശശിധര പണിക്കർ, സുഹൈൽ ശാന്തപുരം തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 15ന് രാവിലെ 7 മണി മുതൽ രണ്ടാം ദിന മത്സരങ്ങൾ ഖത്തർ സ്പോർട്സ് ക്ലബിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.